ADVERTISEMENT

പാമ്പെന്ന് കേൾക്കുമ്പോഴേ പേടിയാണ്, അപ്പോൾ വീടിനു സമീപത്തുകൂടി പുല്ലുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന രാജവെമ്പാലയെ കണ്ടാൽ എന്താകും അവസ്ഥ. സംഭവം നടന്നത് തെങ്കാശിയിലാണ്. സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 12 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടിച്ചുകൊണ്ട് വനപാലകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.

ശ്രീധർ വെമ്പുവും കുടുംബവും താമസിക്കുന്ന തെങ്കാശിക്കു സമീപമുള്ള മതലംപാറൈ ഗ്രാമത്തിലെ വീടിനുസമീപമാണ് രാജവെമ്പാലയെ കണ്ടത്. ഉടൻ തന്നെ സമീപത്തുള്ള വനപാലകരെ വിവരമറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 12 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് വീടിനു സമീപമെത്തിയത്.

വനപാലകർ പിടികൂടിയ പാമ്പിനെ അവരൊടൊപ്പം ശ്രീധർ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പെട്ടെന്നു തന്നെ ജനശ്രദ്ധനേടി. നിരവധിയാളുകൾ ചിത്രങ്ങൾ പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വീട് സ്ഥിതി ചെയ്യുന്ന പ്രദേശം പശ്ചിമഘട്ട മലനിരകൾക്കു സമീപമായതിനാൽ അവിടെ നിന്നെത്തിയതാകാം പാമ്പെന്നാണ് നിഗമനം.

English Summary: Zoho CEO's Close Encounter With 12-Foot King Cobra In Tamil Nadu Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com