ADVERTISEMENT

തുറമുഖത്തെത്തിയ കപ്പലിന്റെ ടാങ്കറിന്റെ മുൻഭാഗത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം. ജപ്പാനിലെ മിസുഷിമ തുറമുഖത്ത് കഴിഞ്ഞ മാസമാണ് ദാരുണമായ സംഭവം നടന്നത്. തിമിംഗലത്തിന്റെ ജഡം ടാങ്കറിന്റെ മുൻഭാഗത്ത് കുടുങ്ങുകയായിരുന്നു. തുറമുഖത്തെത്തിയപ്പോൾ മാത്രമാണ് കപ്പലിലുണ്ടായിരുന്നവർ അപകടത്തെക്കുറിച്ചറിഞ്ഞത്. 

 

Horrifying pics show 39ft whale crushed to death and dragged across the ocean on the bow of a tanker
Image Credit: Newsflash

ബ്രൈഡേ ഇനത്തിൽപ്പെട്ട ആൺ തിമിംഗലമാണ് അപകടത്തിൽ ചത്തത്. 39 അടി നീളമുള്ള തിമിംഗലത്തിന് 5 ടൺ ഭാരമുണ്ടായിരുന്നു. തിമിംഗലത്തിന്റെ ജഡം കുടുങ്ങിയതറിയാതെ പസിഫിക് സമുദ്രത്തിലുടെനീളം തിമിംഗലത്തെയും വലിച്ചുകൊണ്ടാണ് കപ്പൽ സഞ്ചരിച്ചത്. വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് മിസുഷിമ  കോസ്റ്റ് കാർഡ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് വിശദീകരിച്ചു.

 

കപ്പലുകളും ബോട്ടുകളും തട്ടിയുള്ള അപകടങ്ങളാണ് ആഗോളതലത്തിൽ തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണം എന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ പഠനത്തിൽ മുൻപ് തന്നെ കണ്ടെത്തിയിരുന്നു.  എന്നാൽ ഇവയിൽ ചെറിയൊരു ശതമാനം അപകടങ്ങൾ മാത്രമേ രേഖപ്പെടുത്തപ്പെടാറുള്ളു. അപകടത്തിൽ പെടുന്ന തിമിംഗലങ്ങളുടെ ജഡങ്ങൾ കടലിന്റെ അടിത്തട്ടിലേക്കു മുങ്ങി പോവുകയാണ് പതിവ്. അതിനാൽ അവയെ കണ്ടെത്താനും സാധിക്കാറില്ല. 

 

പ്രതിവർഷം ആയിരക്കണക്കിന് തിമിംഗലങ്ങൾ കപ്പൽ അപകടങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നുണ്ടെന്ന് നോർത്ത് കാരലൈനയിലെ ഗ്രേറ്റ് വെയ്ൽ കൺസർവൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ഫിഷ്ബാക്ക് പറയുന്നു. അതേസമയം ഇത്തരം സംഭവങ്ങൾ  ജപ്പാനിൽ ഇനിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനായി സ്വീകരിക്കണ്ടേ നടപടികളെക്കുറിച്ച് പഠനം നടത്തുകയാണെന്ന് മിസുഷിമ കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

 

English Summary: Horrifying pics show 39ft whale crushed to death and dragged across the ocean on the bow of a tanker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com