ADVERTISEMENT

ചെങ്ങന്നൂരിൽ വെളളം കയറിയ രണ്ടു വീടുകളിൽ നിന്നായി മൂർഖനേയും നക്ഷത്ര ആമയേയും കണ്ടെത്തി. രണ്ടു ജീവികളേയും പിടികൂടി വനം വകുപ്പിന് കൈമാറി. പുലിയൂർ കുറ്റിയിൽ ഗോപിയുടെ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ  പത്തിവിടർത്തി നിന്ന കരിമൂർഖനെ കണ്ടത്. വെള്ളം ഇറങ്ങി തുടങ്ങിയതിനെ തുടർന്ന് വീട് ശുചീകരിക്കാന്‍ ഗോപിയും മകനും കൂടി സമീപത്തെ ക്യാംപിൽ നിന്നു രാവിലെ എത്തിയതായിരുന്നു.

കിടപ്പുമുറി വൃത്തിയാക്കുന്നതിനിടെ മെത്തയുടെ അടിയിൽ നിന്നു മൂർഖൻ പത്തിവിടർത്തി ചാടുകയായിരുന്നു. പരിഭ്രാന്തരായ ഇരുവരും ഉടൻ തന്നെ വാതില്‍ അടച്ച് പുറത്തേക്ക് ഓടിയിറങ്ങി. വിവരം അറിഞ്ഞ് പൊലിസ് വിളിച്ചു വരുത്തിയ പാമ്പുപിടുത്തക്കാരൻ മൂർഖനെ പിടികൂടി. വൃത്തിയാക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങൾ പാമ്പുപിടിത്തക്കാരൻ വിശദീകരിച്ചു.

പാണ്ടനാട് മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ കിഴക്കൻ മലവെള്ളപ്പാച്ചലിൽ പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ ഒഴുകി എത്തിയതാവാം എന്നാണു  നിഗമനം. സംരക്ഷിത ജീവിവർഗത്തിൽപ്പെട്ടതാണ് നക്ഷത്ര ആമ.

English Summary: Black cobra and star tortoise found inside of house after flood in Chengannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com