വിഷപ്പാമ്പിനെ വരിഞ്ഞുമുറുക്കി, വാശിയേറിയ പോരാട്ടം; റാറ്റിൽ സ്നേക്കിനെ കൊന്നുതിന്ന് കിങ്സ്നേക്ക്, വിഡിയോ

Wild Video Shows Kingsnake Kill And Eat A Rattlesnake In Battle Of Predators
Grab Image from video shared on Facebook by Wildlife Resources Division - Georgia DNR
SHARE

വിഷപ്പാമ്പുകളുടെ പോരാട്ട ദൃശ്യം കൗതുകമാകുന്നു. ചിലയിനം പാമ്പുകൾ മറ്റ് വിഭാഗത്തിൽ പെട്ട പാമ്പുകളെ ആഹാരമാക്കാറുണ്ട്. ആ ഗണത്തിൽ പെട്ട പാമ്പാണ് കിങ് സ്നേക്കുകൾ. യുഎസിലെ ജോർജിയയിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ജോർജിയയിലെ ഡെക്സ്റ്ററിലുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബ്രാൻഡി ജോൺസൺ വഴിനുടെ മധ്യത്തിലൂടെ ഇഴഞ്ഞുപോകുന്ന പാമ്പുകളെ കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഇവയുടെ ദൃശ്യം പകർത്തുകയായിരുന്നു.

റാറ്റിൽ സ്നേക്കിനെ ലക്ഷ്യമാക്കിയായിരുന്നു കിങ്സ്നേക്കിന്റെ യാത്ര. കറുപ്പു നിറത്തിൽ വെളുത്ത വരകളുള്ള വലിയ പാമ്പുകളാണ് കിങ് സ്നേക്കുകൾ. ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതാണ് ഇവയുടെ രീതി. ജോർജിയയിൽ കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽ പെട്ട പാമ്പുകളാണ് ഇവ. റാറ്റിൽ സ്നേക്കിന് സമീപമെത്തിയതും അതിന്റെ തലയിൽ പിടുത്തമിട്ട് വരിഞ്ഞുമുറുക്കിയതും ഒരുമിച്ചായിരുന്നു. കിങ് സ്നേക്കിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ റാറ്റിൽ സ്നേക്ക് ശ്രമിച്ചെങ്കിലും ഒടുവിൽ കിഴങ്ങേണ്ടിവന്നു. ടിമ്പർ റാറ്റിൽസ്നേക്ക് വിഭാഗത്തിൽ പെട്ട  വിഷപ്പാമ്പിനെയാണ് കിങ് സ്നേക്ക് ആക്രമിച്ചതും പിന്നീട് ഭക്ഷണമാക്കിയതും. ജോർജിയയിലെ വൈൽഡ് ലൈഫ് റിസോഴ്സ് ഡിവിഷനാണ് ഫേസ്ബുക്കിലൂടെ ദൃശ്യം പങ്കുവച്ചത്.

English Summary: Wild Video Shows Kingsnake Kill And Eat A Rattlesnake In Battle Of Predators

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA