വിക്കറ്റ് കീപ്പറായും ഫീൽഡറായും തിളങ്ങി നായ; അപാര കഴിവ്; വിഡിയോ പങ്കുവച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

 Sachin Tendulkar shares old video of dog playing cricket with children, wows people
Grab Image from video shared on Twitter by Sachin Tendulkar
SHARE

രണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ വിഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍. ബാറ്റ് ചെയ്യുന്ന കുട്ടിക്ക് ബോള്‍ മിസായപോയപ്പോള്‍ ആ പന്ത് നായ കടിച്ചെടുത്തു നല്‍കുന്നു. വിക്കറ്റ് കീപ്പറായും ഫീല്‍ഡറായുമാണ് നായയുടെ കളി. നായയുടെ കഴിവിനെ അഭിനന്ദിക്കുകയാണ് സച്ചിന്‍. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെയാണ് വിഡിയോയില്‍ കാണുന്നത്.

ട്വിറ്ററിലാണ് സച്ചിൻ വിഡിയോ പങ്കുവച്ചത് . സച്ചിന്‍റെ ആരാധകരും ഇതിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് നല്‍കുന്നത്. വിഡിയോ ഒരു സുഹൃത്തിന്റെ കൈയ്യില്‍ നിന്നും കിട്ടിയതാണ്. ഇത് അപാരമായ കഴിവെന്ന് പറഞ്ഞേ തീരൂ. വിക്കറ്റ് കീപ്പർമാരെയും ഫീൽ‍ഡർമാരെയും ഓള്‍ റൗണ്ടർമാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന് നിങ്ങള്‍ എന്ത് പേരിടുമെന്ന് സച്ചിന്‍ കുറിച്ചു. കുട്ടികളുടെ കളിയിലുടനീളം അവര്‍ക്കൊപ്പം സഹായിയായി നില്‍ക്കുകയാണ് നായ. ആറ് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

English Summary: Sachin Tendulkar shares old video of dog playing cricket with children, wows people

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA