കൊമ്പ്കൊണ്ട് വെള്ളമടിച്ച് പോത്ത്, കുടിച്ചത് കുഴൽക്കിണറിൽ നിന്ന്; ബുദ്ധിക്ക് പ്രശംസ

Intelligent Buffalo Uses Horn To Operate Hand Pump To Drink Water
Grab Image from video shared on Twitter by Dipanshu Kabra
SHARE

കുടത്തിലിരിക്കുന്ന വെള്ളത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ എല്ലാവർക്കുമറിയാം.  ദാഹിച്ചു വലഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. എങ്ങനെയെങ്കിലും വെള്ളം കുടിക്കുകയെന്നതാണ് ലക്ഷ്യം. അതു തന്നെയാണ് ഇവിടെ ഒരു പോത്തും ചെയ്തത്. മുന്നിൽ കണ്ട കുഴൽക്കിണറിൽ നിന്നും കൊമ്പുപയോഗിച്ച് വെള്ളമടിച്ചു ദാഹം ശമിപ്പിച്ചു. പോത്തിന്റെ ബുദ്ധിശക്തി അപാരമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.

കുഴൽക്കിണറിനു മുന്നിൽ വേറെയും കന്നുകാലികൾ നിൽക്കുന്നത് ദൃശ്യത്തിൽ കാണാം. കൊമ്പുപയോഗിച്ച് കുഴൽക്കിണറിന്റെ ഹാൻഡ് പമ്പ് ഉയർത്തിയും താഴ്ത്തിയുമാണ് എരുമ വെള്ളം കുടിച്ചത്. ഐപിഎസ് ഓഫിസറായ ദീപാൻഷു കബ്രയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. പോത്തിന്റെ ബുദ്ധി അപാരം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Intelligent Buffalo Uses Horn To Operate Hand Pump To Drink Water

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS