കടുവാക്കൂട്ടിൽ മൂന്ന് കടുവകൾക്ക് മുന്നിൽ അകപ്പെട്ട് തെരുവുപൂച്ച; ഒടുവിൽ അദ്ഭുത രക്ഷ

 3 Tigers Attack Kitten In Hair-Raising Video Shared By Dubai Princess
Grab image from video shared on Instagram by latifaalmaktoum
SHARE

കടുവാക്കൂട്ടിലകപ്പെട്ട തെരുവുപൂച്ചയ്ക്ക് അദ്ഭുതരക്ഷ. 3 കടുവകളുള്ള കൂട്ടിലാണ് അബദ്ധത്തിൽ പൂച്ച അകപ്പെട്ടത്. ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കടുവ കൂട്ടിലാണ് പൂച്ച പെട്ടത്. പൂച്ച കൂട്ടില്‍ അകപ്പെടുന്നതിന്‍റെയും രക്ഷപ്പെട്ടതിന്‍റെയും വിഡിയോ രാജകുമാരി ലത്തീഫ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കൂടിനുള്ളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ലത്തീഫ വിഡിയോ പങ്കുവച്ചത്.

വിഡിയോയില്‍ പൂച്ചക്കുട്ടിയെ കടിച്ച് പിടിച്ച് ഒരു കടുവ ഓടുന്നതും മറ്റ് രണ്ട് കടുവകള്‍ പൂച്ചയെ വളയുന്നതും കാണാം. ഇതിനിടെ ബഹളം കേട്ട് പൂച്ചയെ രക്ഷിക്കാന്‍ രണ്ട് കാവല്‍ക്കാര്‍ കൂട്ടിലേക്ക് ഓടിയെത്തുന്നു. കടുവയുടെ പിന്നാലെ ഓടിയ കാവൽക്കാർ കൂടിനുള്ളിലേക്കെത്തിയതോടെ പൂച്ചയെ ഉപേക്ഷിച്ച് കടുവ പോവുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷമുള്ള പൂച്ചക്കുട്ടിയുടെ വിഡിയോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. അലഞ്ഞ് നടന്ന തെരുവു പൂച്ചക്ക് ജീവന്‍ തിരിച്ച് കിട്ടിയെന്ന് മാത്രമല്ല, ലത്തീഫ രാജകുമാരി അതിനെ ദത്തെടുക്കുകയും ചെയ്തു. പൂച്ചക്കുട്ടിയെ ദത്തെടുത്തതിന് ലത്തീഫയെ അഭിനന്ദിച്ച് നിരവധി പ്രതികരണങ്ങളാണ് വിഡിയോയിക്ക് ലഭിക്കുന്നത്.

English Summary: 3 Tigers Attack Kitten In Hair-Raising Video Shared By Dubai Princess

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA