കൂട്ടിലേക്ക് ചാടാൻ തയാറായി യുവാവ്, കടിച്ചു കീറാനൊരുങ്ങി സിംഹം; ഭയന്നുവിറച്ച് കാഴ്ചക്കാർ

 Man attempts to enter restricted lion moat area at Hyderabad zoo, rescued
Grab image from video shared on Twitter by Surya Reddy
SHARE

സിംഹത്തെ പാർപ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനു മുകളിൽ കയറി അകത്തേക്ക് ചാടാനൊരുങ്ങി യുവാവ്. താഴെ കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന സിംഹം, ഇതെല്ലാം കണ്ട് ഭയന്നുവിറച്ച് സന്ദർശകർ.  ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവിൽ അധികൃതരെത്തി യുവാവിനെ പിടികൂടിയടോടെയാണ് സംഭവങ്ങൾക്ക് തിരശ്ശീലവീണത്. വിഡിയോ പുറത്തുവന്നതോടെ യുവാവിന്റെ അഭ്യാസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിനു മുകളിലേക്കാണ് യുവാവ് കയറിയത്. ഇതുകണ്ട് സിംഹം ഇയാളെ പിടിക്കാൻ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാൻ വിലക്കുള്ള മേഖലയിലേക്ക് സായ് കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടക്കുകയായിരുന്നു അധികൃതരെത്തി യുവാവിനെ പിടികൂടി ബഹാദൂര്‍പുര്‍ പൊലീസിന് കൈമാറി

English Summary: Man attempts to enter restricted lion moat area at Hyderabad zoo, rescued

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS