ഫ്ല‍ഡ്‌ലൈറ്റിനു കീഴിലെ വെളിച്ചപ്രളയത്തിൽ കാട്ടാനകളുടെ ‘പ്രൊഫഷനൽ’ ഗുസ്തി മത്സരം, വി‍ഡിയോ!

Wild Jumbos makes friends with LED lights, setting stage for tussle
SHARE

കാട്ടാനയെ ഓടിക്കാൻ കാടിനരികിൽ ഉഗ്രവെളിച്ചമുള്ള ഫ്ല‍‍ഡ്‌ലൈറ്റ് സ്ഥാപിച്ചു. പക്ഷേ, അതേ ഫ്ല‍ഡ്‌ലൈറ്റിനു കീഴിലെ വെളിച്ചപ്രളയത്തിൽ നിന്ന് ഏറ്റുമുട്ടുന്ന കാട്ടാനകളുടെ കാഴ്ച കൗതുകമാകുന്നു. അതിരപ്പിള്ളിക്കടുത്ത് പ്ലാന്റേഷൻ കോർപറേഷന്റെ വകയായുള്ള പ്ലാന്റേഷൻ വാലി റിസോർട്ടിനു സമീപത്തായിരുന്നു ആനകളുടെ ഗുസ്തിമത്സരം. 

വെളിച്ചം കണ്ടാൽ കാട്ടാനകൾ അകന്നു പൊയ്ക്കോളുമെന്ന പ്രതീക്ഷയിലാണു റിസോർട്ടിനു സമീപം ഫ്ല‍ഡ്‌ലൈറ്റിട്ടത്.  പക്ഷേ, സ്റ്റേഡിയത്തിലേതു പോലുള്ള വെളിച്ചം കണ്ട ആനകള്‍ ലൈറ്റിനു ചുവട്ടിലെത്തി  ‘പ്രൊഫഷനൽ’ ഗുസ്തി മത്സരം നടത്തിക്കളഞ്ഞു. കാട്ടാനശല്യം അതീവരൂക്ഷമായ മേഖലകളിലൊന്നാണിത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കു നേരെ കാട്ടാനകൾ ആക്രമിക്കാൻ ഓടിയെത്തുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.

English Summary: Wild Jumbos makes friends with LED lights, setting stage for tussle 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA