കതക് അടയ്ക്കൂ ‘മിസ്റ്റർ ബെയർ’ അനുസരണയോടെ കതകടച്ച് കൂറ്റൻ കരടി, വിഡിയോ!

On US woman’s request, bear closes front door of her house; video goes viral
Grab Image from video shared on youtube by Susan Kehoe
SHARE

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവാണ്. നമ്മുടെ നാട്ടിൽ ആനയും കടുവയും കാട്ടുപന്നിയുമൊക്കെയിറങ്ങുമ്പോൾ പുറം രാജ്യങ്ങളിൽ കാടിറങ്ങുന്നത് കൂടുതലും കരടികളാണ്. ന്യൂജേഴ്സിൽ വീടിനു സമീപമെത്തിയ കരടിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഈ മേഖലയിൽ പതിവായെത്തുന്ന കരടിയാണിതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

സൂസൻ കെഹോ എന്ന വീട്ടമ്മ രാത്രിയിൽ വീടിനുപുറത്ത് എന്തോ ശബ്ദം കേട്ടാണ് വാതിൽ തുറന്നത്. നോക്കിയപ്പോൾ വരാന്തയിൽ കൂറ്റൻ കരടി നിൽക്കുന്നതാണ് കണ്ടത്. സ്ഥിരമായി കാണുന്ന കരടിയായതിനാൽ സൂസന് ഭയമൊന്നും തോന്നിയില്ല. വാതിൽ ചാരി അകത്തേക്ക് കയറിയ സൂസൻ പിന്നീട് കരടിയോട് പറയുന്നത് കേട്ടാണ് വിഡിയോ കണ്ടവർ ഞെട്ടിയത്.

കരടിയെ ‘മിസ്റ്റർ ബെയർ’ എന്നാണ് സൂസൻ അഭിസംബോധന ചെയ്തത്. പിന്നീട് ‘ദയവായി വീടിന്റെ വാതിൽ അടയ്ക്കൂ’ എന്ന് കരടിയോട് പറഞ്ഞു. അനുസരണയോടെ കരടി സൂസൻ പറഞ്ഞതു കേട്ട് വാതിലിന്റെ പിടിയിൽ  കടിച്ചുപിടിച്ച് വാതിൽ ചാരുന്നത് ദൃശ്യത്തിൽ കാണാം. തണുപ്പു കയറുന്നതിനാൽ വാതിൽ അടയ്ക്കാൻ വീണ്ടും പല പ്രാവശ്യം സൂസൻ ആവശ്യപ്പെടുന്നതും കരടി  വാതിലിന്റെ പിടിയിൽ കടിച്ചുവലിച്ച് വാതിൽ ക‍ത്യമായി അടച്ചു പിൻമാറുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

സൂസന്റെ അടുക്കളമുറ്റത്ത് പതിവായെത്തുന്നതാണ്  ഈ കരടി. മുൻപും കരടിയുടെ ദൃശ്യങ്ങൾ പകർത്തി സൂസൻ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ദൃശ്യം ആദ്യമായാണ് ഇവർ പങ്കുവച്ചത്. വന്യമൃഗങ്ങളൊട് അടുത്തിടപഴകുന്നത് കുറ്റകരമാണ്. രണ്ട് വർഷം മുൻപ് കരടികൾക്ക് ഭക്ഷണം നൽകിയതിന് സൂസന് അധികൃതർ പിഴയും ചുമത്തിയിരുന്നു.

English Summary: On US woman’s request, bear closes front door of her house; video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA