ADVERTISEMENT

ആവാസവ്യവസ്ഥയിൽ ശോഷണം സംഭവിച്ചതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവാണ്. വനപ്രദേശങ്ങളോട് ചേർന്നുള്ള ഗ്രാമങ്ങളിൽ അതുകൊണ്ട് തന്നെ വന്യമൃഗങ്ങളുമായുള്ള സംഘർഷവും പതിവാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി സ്കൂളിൽ കയറി ക്ലാസ്സ്മുറിയിൽ കയറി 10 വയസ്സുകാരനെ ആക്രമിച്ചു. ഭയപ്പെടുത്തുന്ന ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുലി കുട്ടിയെ ആക്രമിച്ചതോടെ ഭയചകിതരായ കുട്ടികൾ നാലുപാടും ചിതറിയോടി. സ്കൂളിൽ പുലിയുടെ സാന്നിധ്യം മനസ്സിലാക്കിയ അധികൃതർ ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം നടന്നത്.

 

ചൗധരി നിഹാൽസിങ് ഇന്റർ കോളജിലാണ് പുലി കയറിയത്.  രാജ് സിങ് എന്ന വിദ്യാർഥിയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ക്ലാസ്മുറിയിലേക്ക് കയറിയ ഉടനെ രാജ് സിങ് അതിനുള്ളിൽ നിൽക്കുന്ന പുലിയെ കണ്ടു. ഭയന്നു തിരിച്ചിറങ്ങുന്നതിനിടയിൽ രാജ്സിങ്ങിനെ പിന്നിലൂടെയെത്തിയ പുലി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കൈയുടെ പുറകിൽ പുലിയുടെ കടിയേറ്റു. ഉടൻതന്നെ കുട്ടിയെ സമീപത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു. പുലിയെ അതേ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. പുലിയുടെ നീക്കങ്ങൾ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. പുള്ളിപ്പുലി ക്ലാസ്സ് മുറിയിലൂടെ കറങ്ങി നടക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

English Summary: Leopard Walks Into Classroom In UP And Attacks 10-year-old Student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com