രണ്ട് കുഞ്ഞുങ്ങളും ചത്തു; ഒന്ന് കണ്ടോട്ടേ; കുഴിയിലേക്ക് മണ്ണിട്ട് അമ്മ നായ; നൊമ്പരക്കാഴ്ച!

 Dog's last adieu to his puppies gone viral
SHARE

അമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളുടെ വേർപാട് താങ്ങാനാവില്ല. അത് മനുഷ്യരായാലും മൃഗങ്ങളായാലും അങ്ങനെതന്നെ. അത്തരത്തിൽ സ്വന്തം കുഞ്ഞുങ്ങൾ ചത്തുപോയ ഒരു നായയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്. കുഞ്ഞുങ്ങളെ പിരിയുന്ന അമ്മയുടെ വേദന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിക്കും. നായ്കുട്ടികളെ മറവുചെയ്യാനെത്തിയ സന്നദ്ധ പ്രവർത്തകരാണ് ഈ വിഡിയോ ചിത്രീകരിച്ചത്.

നായയുടെ രണ്ട് കുഞ്ഞുങ്ങളും എങ്ങനയോ ചത്തുപോയിരുന്നു. ഇവയുടെ മരണകാരണം വ്യക്തമല്ല. ജീവനറ്റ നായ്ക്കുട്ടികളെ കണ്ടെത്തിയ ഒരു കൂട്ടം ആളുകളാണ് അവയെ മറവ് ചെയ്യാനായി കൊണ്ടു പോകുന്നത്. ഇത് വ്യക്തമായി തിരിച്ചറിഞ്ഞ് നായ കുഴിക്കരികിലെത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് കു‍ഞ്ഞുങ്ങളെ കുഴിയിലേക്ക് വയ്ക്കുമ്പോൾ തന്നെ അതിന്റെ മുകളിലേക്ക് മണ്ണു നീക്കി ഇടുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ തലയിൽ തലോടി നായയെ ആശ്വസിപ്പിക്കുന്നുമുണ്ട്. കുഞ്ഞുങ്ങളുടെ വിയോഗം നായയെ എത്രമാത്രം വേദനിപ്പിച്ചെന്ന് വിഡിയോയിൽ വ്യക്തമാണ്. പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധനേടുകയായിരുന്നു.

English Summary: Dog's last adieu to his puppies gone viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA