7 അടിയോളം നീളം, കൈവരിയിൽ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്;ഭയന്നുവിറച്ച് വീട്ടമ്മ, വിഡിയോ

Python Coils Round Home's Wooden Stair Rail
Grab Image from video shared on youtube by Viralpress
SHARE

വീടിന്റെ രണ്ടാം നിലയിലേക്കുള്ള തടികൊണ്ട് നിർമിച്ച കൈവരിയിൽ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്.  തായ്‌ലൻഡിലെ സാറാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഊച്ചഭക്ഷണത്തിനു ശേഷം മുകളിലെ മുറിയിലേക്ക് പോയ വീട്ടമ്മ ക്രിസാദ ശിലാരംഗ് ആണ് കൈവരിയിൽ പാമ്പിനെ കണ്ട് ഭയന്നത്. ഉടൻതന്നെ ഇവർ താഴത്തെനിലയിലേക്ക് ഓടിയിറങ്ങി. പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയും ചെയ്തു.

കൈവരിയിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് മുകളിലേക്ക് തലഉയർത്തി നിൽക്കുകയും അൽപസമയത്തിനു ശേഷം കൈവരികൾക്കിടയിലുള്ള വിടവിൽ പതുങ്ങിയിരിക്കുകയും ചെയ്തു. പാമ്പുപിടിത്തക്കാരെത്തുമ്പോൾ വിടവിനുള്ളിലായിരുന്നു പാമ്പ്. ഇതിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് പാമ്പുപിടുത്തക്കാർ പെരുമ്പാമ്പിനെ പിടികൂടിയത്. ഏഴടിയോളം നീളമുണ്ടായിരുന്നു ഇവിടെനിന്നും നീക്കം ചെയ്ത പാമ്പിന്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനമേഖലയിൽ സ്വതന്ത്രമാക്കി. വൈറൽ പ്രസാണ് യൂട്യൂബിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

English Summary: Python Coils Round Home's Wooden Stair Rail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA