ADVERTISEMENT

പാമ്പുകളെന്നു കേൾക്കുന്നതേ മിക്കവർക്കും ഭയമാണ്. അതിന് വിഷമുള്ള പാമ്പെന്നോ വിഷമില്ലാത്തവയെന്നോ ഒന്നും വേർതിരിവില്ല. പാമ്പിനെ കണ്ടാൽ പോലും ഭയക്കുന്നവർക്ക് പാമ്പുകടിയേറ്റാൽ ഉള്ള അവസ്ഥയെന്താകും. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഏറെ ആരാധകരുള്ള പോപ് ഗായികയാണ് മേറ്റ. താരത്തിന്റെ വിഡിയോ ഷൂട്ടിനിടെയാണ് നടുക്കുന്ന സംഭവം. വ്യത്യസ്തതയ്ക്കായി ഷൂട്ടിനു കൊണ്ടുവന്ന പാമ്പുകളിലൊന്ന് മേറ്റയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു

മേറ്റ പാമ്പുകൾക്കിടയിൽ കിടക്കുന്ന വിഡിയോയാണ് ചിത്രീകരിച്ചത്. രണ്ട് പാമ്പുകളെ മേറ്റയുടെ ശരീരത്തിലേക്ക് ഇടുന്നത് വിഡിയോയിൽ കാണാം. ഇതിൽ ഒരു പാമ്പ് കഴുത്തിലേക്ക് ഇഴഞ്ഞ് താടിയിൽ കടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഗായിക ഉടൻതന്നെ അതിനെ കൈകൊണ്ട് ശരീരത്തിൽ നിന്നു തട്ടിമാറ്റുകയായിരുന്നു. ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് മേറ്റ തന്നെയാണ്. ഷൂട്ടിന് വേണ്ടി ഉപയോഗിച്ച രണ്ട് പാമ്പുകളും വിഷമില്ലാത്തവയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഇത് ആവർത്തിക്കില്ലെന്നും മേറ്റ വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Pop Singer Bitten By Snake During Music Video Shoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com