ലക്ഷ്യം കുഞ്ഞുങ്ങൾ; പെരുമ്പാമ്പിനെ പിന്തുടർന്ന് കൊത്തിയോടിച്ച് ടർക്കി, വിഡിയോ

Turkey pulls snake’s tail
Grab Image from video shared on Twitter by Kate Carruthers
SHARE

മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. പുൽത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടർക്കിയുടെ ദൃശ്യമാണിത്.

പാമ്പിനെ വിടാതെ പിന്തുടർന്ന് ടർക്കി അതിനെ തുരത്തുകയായിരുന്നു. കുഞ്ഞുങ്ങളുടെ അരികിലേക്ക് എത്താതിരിക്കാനാണ് ടർക്കി പാമ്പിനെ ആക്രമിച്ചത്. ഏകദേശം 20 മിനിറ്റോളമാണ് ടർക്കി പാമ്പിന്റെ പിന്നാലെ നടന്നത്. സമീപത്തുള്ള കുറ്റച്ചെടികൾക്കിടയിൽ ഒളിക്കുന്നത് വരെ ടർക്കി പാമ്പിനെ പിന്തുടർന്നു. കേറ്റ് കറത്തേഴ്സ് എന്ന യുവതിയാണ് വീടിനു സമീപത്തുനിന്നും ടർക്കിയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ബ്രഷ് ടർക്കി വിഭാഗത്തിൽ പെട്ട പക്ഷിയാണ് കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പിനെ കൊത്തിയോടിച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Turkey pulls snake’s tail, scares it away. Watch interesting video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA