100 മീറ്റര്‍ നീളമുള്ള സിറിഞ്ചായി ‌700 ചെമ്മരിയാടുകള്‍; വ്യത്യസ്തമായ വാക്സീന്‍ ബോധവല്‍ക്കരണം

Germany enlists 700 sheep and goats for its vaccine drive
SHARE

വാക്സീന്‍ എടുക്കുന്നതില്‍ പൊതുവെ വിമുഖതയുള്ളവരാണ് ജര്‍മന്‍കാര്‍. അവര്‍ക്കിടയിലേക്ക് വ്യത്യസ്ത ബോധവല്‍ക്കരണവുമായി എത്തിയതാണ് ഹന്‍സ്പീറ്റര്‍ എറ്റ്സോള്‍ഡ് .പടിഞ്ഞാറന്‍ യൂറോപ്പിെല മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷന്‍ നിരക്ക് കുറവാണ് ജര്‍മനിയില്‍. 71 ശതമാനം ആളുകൾ മാത്രമാണ് വാക്സീൻ എടുത്തിരിക്കുന്നത്. ബാക്കിയുള്ളവരെ വാക്സീന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഹന്‍സ്പീറ്റര്‍ എറ്റ്സോള്‍ഡിന്റെ വ്യത്യസ്തമായ ബോധവല്‍ക്കരണ ക്യാംപെയിന്‍. 

പരിപാടിയുടെ ഭാഗമായി  ‌700 ചെമ്മരിയാടുകളെ 100 മീറ്റര്‍ നീളമുള്ള സിറിഞ്ചിന്റെ ആകൃതിയില്‍ നിരത്തിനിര്‍ത്തുകയായിരുന്നു. അതിനുശേഷം ഡ്രോണ്‍ ഉപയോഗിച്ച് അത് ചിത്രീകരിച്ചു. ആളുകളുടെ ഇടയിൽ വൈകാരിക തലത്തില്‍ സന്ദേശം എത്തിക്കാന്‍ ആടുകള്‍ക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനൊരു ആശയത്തിലേക്കെത്തിയത്. ആടുകളെ അണിനിരത്തിയത് അതിനുള്ള തീറ്റ കൃത്യമായ ഇടങ്ങളില്‍ വച്ചുകൊടുത്തിട്ടാണ്. ക്യാംപെയ്ന് നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

English Summary: Germany enlists 700 sheep and goats for its vaccine drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA