പെൺകുട്ടിയെ കടിച്ചുകീറി വലിച്ചിഴച്ച് നായ; അദ്ഭുത രക്ഷ, വിഡിയോ

 Pet dog mauls a girl, caught on CCTV cameras
SHARE

ചെന്നൈയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് വളർത്തുനായ. ചെന്നൈയിലെ ഒരു ഹൗസിങ് കോളനിലാണ് സംഭവം നടന്നത്. സമീപത്തെ പാർക്കിലൂടെ പാഞ്ഞെത്തിയ നായ വഴിയൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഭയന്ന് പാർക്കിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ പെൺകുട്ടിയെ നായ കടിച്ചുകീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യത്തിൽ കാണാം.

ഇതുകണ്ട് സമീത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി നായയെ എറിഞ്ഞകറ്റിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. 9 വയസ്സുള്ള പെൺകുട്ടിയാണ് ദാരുണമായ ആക്രമണത്തിന് ഇരയായത്. പെൺകുട്ടിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA