പാമ്പിനെ കടിച്ചുവലിച്ച് റോഡ് മറികടക്കുന്ന മിങ്ക്! അമ്പരന്ന് കാഴ്ചക്കാർ, വിഡിയോ

Mink caught on camera carrying snake in Florida
Grab Image from video shared on youtube by MyFWC Florida Fish and Wildlife
SHARE

യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ സാന്നിധ്യമുള്ള നീർനായ കുടുംബത്തിൽപെട്ട പ്രത്യേക ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള ഇവയ്ക്കു 600 ഗ്രാം വരെയൊക്കെയാണു ഭാരം. നദിക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ തുടങ്ങിയിടത്തൊക്കെ ഇവ അധിവസിക്കുന്നുണ്ട്. യൂറോപ്യൻ, അമേരിക്കൻ വകഭേദങ്ങൾ ഈ ജീവികളിലുണ്ട്. ഇത്തരമൊരു മിങ്കിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

കൂറ്റൻ പാമ്പിനെ കടിച്ചുവലിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്ന മിങ്കിന്റെ ദൃശ്യമാണിത്. ഹൈക്കിങ്ങിനു പോയ അമ്മയും മകളുമാണ് പാമ്പിനെയും കടിച്ചെടുത്തു പായുന്ന മിങ്കിന്റെ കണ്ടതും ദൃശ്യം പകര്‍ത്തിയതും. ഫ്ലോറിഡയിലെ ഫക്കാച്ചി സ്ട്രാൻഡ് പ്രിസർവ് സ്റ്റേറ്റ് പാർക്കിലാണ് സംഭവം നടന്നത്. സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് റോഡ് മുറിച്ചു കടന്ന് മറുവശത്തേക്ക് മിങ്ക് കടക്കുന്നത് കണ്ടാണ് ഇവർ അതിനെ ശ്രദ്ധിച്ചത്. നിമിഷങ്ങൾക്കകം തന്നെ വായിൽ വലിയ പാമ്പിനെയും കടിച്ചെടുത്ത് തിരികെയെത്തുകയായിരുന്നു മിങ്ക്. ചെറിയ സസ്തനികളും മത്സ്യങ്ങളും പാമ്പുകളുമൊക്കെയാണ് മിങ്കുളുടെ പ്രധാന ഭക്ഷണം.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Mink caught on camera carrying snake in Florida

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA