ശ്..ശ്‌ശ്...ഒന്നു ക്രോസ് ചെയ്തോട്ടെ, കൊച്ചിയിൽ തിരക്കേറിയ റോഡിൽ പെരുമ്പാമ്പ്: വിഡിയോ

Python crossing road brings traffic to halt in Kochi
Grab image from video shared on Youtube by
SHARE

കൊച്ചിയിലെ സീപോർട്ട് എയർപോർട്ട് റോഡിൽ കണ്ടെത്തിയത് റോഡ് മുറിച്ചു കടക്കുന്ന പെരുമ്പാമ്പിനെ. പാമ്പിന്റെ യാത്ര മൂലം ഈ റോഡിലൂടെയുള്ള  ഗതാഗതം തടസ്സപ്പെട്ടു. 5 മിനിട്ടോളമെടുത്താണ് പെരുമ്പാമ്പ് റോഡ് മുറിച്ചുകടന്ന് മറുവശത്തെത്തിയത്. ആ സമയമത്രയും ഇരുവശത്തുമുള്ള വാഹനങ്ങൾ നിർത്തി പാമ്പിനു വഴിയൊരുക്കി കാത്തുനിന്നു. ഞായറാഴ്ച രാത്രി പതിനൊന്നു മണിക്ക് കെഎസ്ഇബി ഓഫിസിനു മുന്നിലാണ് സംഭവം നടന്നത്.

രാത്രിയിൽ തിരക്കേറിയ റോഡിലൂടെയായിരുന്നു പാമ്പിന്റെ സഞ്ചാരം. സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവരാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാകാം പാമ്പെത്തിയതെന്നാണ് നിഗമനം. വളരെ വേഗം തന്നെ ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. പാമ്പിനു കടന്നു പോകാൻ ക്ഷമയോടെ വഴിയൊരുക്കി വാഹനങ്ങളിൽ കാത്തുനിന്നവരെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.

English Summary: Python crossing road brings traffic to halt in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA