വാലിൽ പിടിച്ച് സിംഹക്കൂട്ടത്തിനൊപ്പം നടക്കുന്ന യുവതി; അമ്പരന്ന് കാഴ്ചക്കാർ: വിഡിയോ

Woman Casually Walks With Six Lionesses In Jungle In Viral Video, People Can't Believe Their Eyes
SHARE

മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരത്തിൽ സിംഹത്തിന്റെ വാലിൽ പിടിച്ച് സിംഹക്കൂട്ടത്തിന്റെ പിന്നാലെ നടക്കുന്ന യുവതിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സിംഹക്കൂട്ടത്തിനൊപ്പം യാതൊരു പേടിയുമില്ലാതെയാണ് യുവതിയുടെ യാത്ര. 6 സിംഹങ്ങൾക്കൊപ്പമായിരുന്നു യുവതിയുടെ കാടിനുള്ളിലൂടെയുള്ള സഞ്ചാരം. കെനിയയിലെ സഫാരി പാർക്കിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് നിഗമനം.

ലാഘവത്തോയായിരുന്നു സിംഹങ്ങൾക്കൊപ്പമുള്ള യുവതിയുടെ സഞ്ചാരം. വാലിൽ പിടിച്ചു പിന്നിലൂടെ നടന്നിട്ടും ആറു സിംഹങ്ങളിൽ ഒരെണ്ണം പോലും യുവതിയെ ആക്രമിക്കാനോ വിഡിയോ പകർത്തിയ ആളെ ആക്രമിക്കാനോ ശ്രമിച്ചില്ലെന്നതതാണ് അമ്പരപ്പിക്കുന്ന കാര്യം. പെൺ സിംഹങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്.  സഫാരി ഗാലറി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജനുവരി ആദ്യം നിരത്തിലൂടെ കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്തു നീങ്ങുന്ന യുവതിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അന്ന് കൂടിനുള്ളിൽ  നിന്നും പുറത്തു ചാടിയ വളർത്തു സിംഹമാണ് കുവൈറ്റില്‍ ഭീതിവിതച്ചത്. സബാഹിയ പ്രദേശത്തായിരുന്നു സംഭവം നടന്നത്. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തിൽ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയിൽ നിന്ന് സിംഹം കുതറിയോടാൻ ശ്രമിക്കുന്ന ദൃശ്യമാണ് അന്ന് പുറത്തുവന്നത്. യുവതിയുടെയും  പിതാവിന്റെയും ഉടമസ്ഥതയിലുള്ളതായിരുന്നു സിംഹം.

English Summary: Woman Carries Struggling Lion In Arms. Shocking Video Is Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS