രണ്ടു മാസമായി യജമാനന്റെ കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, നൊമ്പര ചിത്രം

Cat refuses to leave owner's grave in Serbia 2 months after his funeral. Heartbreaking post
SHARE

വളർത്തു മൃഗങ്ങൾക്ക് ഉടമകളോടുള്ള സ്നേഹത്തിന് അതിരുകളില്ല. സ്വന്തം ജീവനേക്കാളേറെ അവർ ഉടമകളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്.

ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ സുകോർലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതൽ സുകോർലിയുടെ പൂച്ച കൂടുതൽ സമയവും കുഴിമാടത്തിനരികിൽ തന്നെയാണ്. അവിടെ നിന്നു മാറാൻ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിൽ കുഴിമാടത്തിനരികിൽ നിന്നു മാറാതെ നിൽക്കുന്ന പൂച്ചയുടെ ചിത്രങ്ങൾ പ്രദേശവാസിയായ ലാവേഡർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ഇപ്പോൾ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ച് യജമാനന്റെ കുഴിമാടത്തിനരികിൽ നിൽക്കുന്ന വളർത്തുപൂച്ചയുടെ ചിത്രമാണ് ലാനേഡെർ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോഴും പൂച്ച കുഴിമാടത്തിനനരികിൽ തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

English Summary: Cat refuses to leave owner's grave in Serbia 2 months after his funeral. Heartbreaking post

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA