ADVERTISEMENT

വന്യമൃഗങ്ങളുടെ പെരുമാറ്റം പ്രവചനാതീതമായിരിക്കും. അതുകൊണ്ടു തന്നെ കാടകങ്ങളെ അറിയാനുള്ള വിനോദയാത്ര പലപ്പോഴും വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ  ക്വാസിലു നാതാ പ്രവിശ്യയിൽ നിന്നും പുറത്തുവരുന്നത്. ഇസിമാംഗലിസോ വെറ്റ്ലാൻഡ് പാർക്കിലാണ് നടുക്കുന്ന സംഭവം നടന്നത്.

 

സാധാരണയായി ആഫ്രിക്കൻ ആനകൾ അപകടകാരികളല്ല. എന്നാല്‍ ദേഷ്യം വന്നാൽ അവ അത്യന്തം അപകടകാരികളായി മാറും. കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ച് അവയുടെ ദേഷ്യം തീർക്കും. കലികയറിയ കാട്ടാന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ കുത്തിമറിച്ചിടുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവരാണ് നടുകകുന്ന ഈ ദൃശ്യം പകർത്തിയത്.

Hair-raising! Elephant Flips Over Car While A Family Was Still Inside In Viral Video

 

കാറിനരികിലെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് കാറ് തലകീഴായി മറിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. രണ്ട് കുട്ടികളും മാതാപിതാക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ആന തലകീലായി മറിച്ചിട്ട കാറ് വീണ്ടും കുത്തിമറിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞ് പാർക്ക് അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി. അൽപസമയംകൂടി കാറിനു സമീപം നിന്ന ആന കൂടുതൽ ആക്രമണത്തിനു മുതിരാതെ പിൻവാങ്ങി. അധികൃതരെത്തി കാറിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ ഭയന്നുവിറച്ച നിലയിലായിരുന്നു കുടുംബം. ഇവർക്കാർക്കും അപകടത്തിൽ പരുക്കുകളൊന്നും സംഭവിച്ചില്ലയെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.

 

വന്യജീവി സങ്കേതങ്ങളിലെത്തുന്നവർ വന്യമൃഗങ്ങളിൽ നിന്ന് ചുരുങ്ങിയത് 50 മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിയമം. എന്നാൽ ഇതു പാലിക്കാത്തതാണ് പപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നതെന്നും  അധികർ വിശദീകരിച്ചു.

 

English Summary: Hair-raising! Elephant Flips Over Car While A Family Was Still Inside In Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com