ADVERTISEMENT

കൊല്ലം അഞ്ചൽ ആനക്കുളം വനമേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതാണെന്നാണ് സംശയം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനക്കുളം കുടുക്കത്തുപാറ ടൂറിസം മേഖലയിലാണ് ഒന്‍പതു കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. 

 

ചത്ത കുരങ്ങുകളെ പരിശോധിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ നിലയിലായിരുന്നു. പ്രദേശത്ത് കുരങ്ങിന്റെ ശല്യം ഒഴിവാക്കാൻ കരുതിക്കൂട്ടി കുരങ്ങിനെ വൈദ്യുതാഘാതമേൽപ്പിച്ചു കൊന്നതാണെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇത് വ്യക്തമാകുമെന്ന് വനപാലകര്‍ അറയിച്ചു. പ്രദേശത്തോട് ചേര്‍ന്നുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വനപാലകര്‍ ഇവിടെ നിരീക്ഷണം ശക്തമാക്കി.

 

English Summary: Monkeys died of electrocution in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com