രണ്ട് ട്രെയിനുകൾക്കിടയിൽ അകപ്പെട്ടു, നിർത്താതെ ഓട്ടം തുടർന്ന് കുതിര; ശ്വാസം നിലച്ച് കാഴ്ചക്കാർ,വിഡിയോ

 Horse runs between moving train, stationary carriages; emerges unscathed in hair-raising video
Grab Image from video shared on Twitter by Dipanshu Kabra
SHARE

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. രസകരമായ ദൃശ്യങ്ങളാകും പലപ്പോഴും കാഴ്ചക്കാരുടെ മനം കവരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ട്രെയിനുകൾക്കിടയിൽ അകപ്പെട്ടിട്ടും നിർത്താതെ ഓടുന്ന വെള്ളക്കുതിരയുടെ ദൃശ്യമാണിത്. 

രണ്ട് റെയിൽപാളങ്ങൾക്കിടയിലാണ് വെള്ളക്കുതിര അകപ്പെട്ടത്. ഇരുവശത്തു നിന്നും ട്രെയിനെത്തിയതോടെയാണ് കുതിര കുടുങ്ങിയത്. എങ്ങും നിൽക്കാതെ മുന്നോട്ട് തന്നെ അണുവിട വ്യതിചലിക്കാതെ ഓടിയ കുതിര മറുവശത്തു നിന്നെത്തിയ ട്രെയിൻ കടന്നുപോയതോടെ  രക്ഷപ്പെടുകയായിരുന്നു. അതുവരെയും ട്രെയിനുകൾക്കിടയിലുള്ള നേരിയ സ്ഥലത്തുകൂടി കുതിര ഓട്ടം തുടർന്നു. ശ്വാസം അടക്കിപ്പിടിച്ചാണ് ട്രെയിനിലുണ്ടായിരുന്നവർ ഈ ദൃശ്യം കണ്ടത്. ഈജിപ്തിലാണ് സംഭവം നടന്നത്.

ഐപിഎസ് ഓഫിസറായ ദീപാൻഷു കബ്രയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്രെയിനിലുണ്ടായിരുന്നവരാണ് കുതിരയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. മറുവശത്തേക്കുള്ള ട്രെയിൻ പോയതോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കുതിര സമീപത്തെ ട്രാക്കിലേക്ക് കയറിയാണ് ഓട്ടം തുടർന്നത്. അപകടത്തിൽ അകപ്പെട്ടിട്ടും പതറാതെ മുന്നോട്ടു നീങ്ങിയ കുതിരയുടെ ധൈര്യത്തെ അഭിനന്ദിച്ചാണ് പലരും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. ഇതുവരെ മൂന്നര ലക്ഷത്തിലധികം ആളുകള്‍ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Horse runs between moving train, stationary carriages; emerges unscathed in hair-raising video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA