അമ്പമ്പോ! എന്തൊരു വമ്പൻ; ഭിത്തിയിലൂടെ ഇഴഞ്ഞുകയറി കൂറ്റൻ പെരുമ്പാമ്പ്, ഭയന്ന് പൂച്ച, വിഡിയോ

A Huge Snake Slithers Up A Wall In Hair-Raising Video
Grab image from video shared on Youtube by Viralhog
SHARE

പാമ്പുകളെന്നു കേൾക്കുന്നതേ ഭയമാണ്. അപ്പോൾ മുന്നിൽ വലിയ പാമ്പെത്തിയാൽ എന്താകും അവസ്ഥ. അത്തരമൊരു സംഭവമാണ് തായ്‌ലൻഡിൽ നിന്നും പുറത്തുവരുന്നത്. ഉയരമുള്ള ഭിത്തിയിലൂടെ ഇഴഞ്ഞുകയറി മറുവശത്തേക്ക് കടക്കുന്ന വമ്പൻ പാമ്പിനെ ഭീതിയോടെ നോക്കുന്ന പൂച്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പാമ്പിന്റെ ഓരോ നീക്കവും വീടിന്റെ മുകളിൽ കയറിയിരുന്നാണ് പൂച്ച വീക്ഷിച്ചത്. എന്തായാലും ഭാഗ്യത്തിന് പൂച്ചയെ പെരുമ്പാമ്പ് കണ്ടിരുന്നില്ല. പെരുമ്പാമ്പിന്റെ തലയുൾപ്പെടെയുള്ള ശരീരഭാഗം മറുവശത്തേക്ക് കടന്നതിനു ശേഷമാണ് പൂച്ച വീടിനു മുകളില്‍ മുകളിൽ പ്രത്യക്ഷപ്പെട്ടത്. തറയിയിൽ നിന്നും വീടിന്റെ ബീമിൽ ചുറ്റിയാണ് പാമ്പ് ഭിത്തിയിലൂടെ മറുവശത്തേക്ക് ഇഴഞ്ഞു നീങ്ങിയത്. ഇടയ്ക്ക് പാമ്പിന്റെ തൊട്ടരികിലെത്തിയും പൂച്ച നിരീക്ഷണം തുടർന്നു.

പാമ്പിന്റെ അസാധാരണ വലുപ്പവും പൂച്ചയുടെ നിരീക്ഷണവുമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. പെരുമ്പാമ്പ് കണ്ടിരുന്നെങ്കിൽ പൂച്ചയുടെ കഥ കഴിഞ്ഞേനെയെന്നാണ് പലരും അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. പൂച്ചയ്ക്ക് അസാമാന്യ ധൈര്യമുണ്ടെന്നും അതിന് ധീരതയ്ക്കുള്ള അവാർഡ് നൽകണമെന്നും പലരും അഭിപ്രായം പങ്കുവച്ചിരുന്നു. വിഡിയോ പകര്‍ത്തിയ വ്യക്തിയെ വിമർശിച്ചവരും ഏറെയാണ്.

English Summary: A Huge Snake Slithers Up A Wall In Hair-Raising Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA