ADVERTISEMENT

ദിവ്യശക്തി ഏറെയുണ്ടെന്ന് പലരും പ്രചരിപ്പിച്ചതോടെ ജീവനും കൊണ്ട് പലപ്പോഴും രക്ഷപ്പെടേണ്ടി വന്ന ചിലരുണ്ട്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചവര്‍ പലരും അഴിയെണ്ണിയപ്പോള്‍ ഇവരുടെ സ്വാതന്ത്ര്യം കൂടി. പാലക്കാട് ചിറ്റൂരില്‍ ആ ഗണത്തില്‍പ്പെട്ട മൂന്ന് കുരുന്നുകളെ നാട്ടുകാര്‍ കണ്ടു. കൗതുകത്തോടെ നോക്കിയും ഫോട്ടോയെടുത്തും മടങ്ങിയതല്ലാതെ ആരും അടുത്തേക്ക് വരാന്‍ ധൈര്യപ്പെട്ടില്ല.  

 

വെള്ളത്തൂവലും കണ്ണുകളുടെ മനോഹാരിതയും അഴക് കൂട്ടും. ഓരോ ചലനത്തിലും അതിസൂക്ഷ്മ ശ്രദ്ധ ഇവരുടെ മികവാണ്. ചെറു ശബ്ദം പോലും തിരിച്ചറിയാനുള്ള ശേഷി. പൂർണവൃത്താകൃതിയിൽ കഴുത്ത് തിരിക്കാൻ കഴിവുള്ള മൂങ്ങകൾക്ക് നല്ല കാഴ്ചശക്തിയും അസാമാന്യമായ കേള്‍വി ശക്തിയുമുണ്ട്. ചെറിയ ശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഈ കൗതുകം നിറയുന്നതിനാല്‍ ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോകും. ഈ പാവങ്ങളെ പിടികൂടി രഹസ്യമായി കടത്തുന്നത് ചില വിരുതന്‍മാര്‍ പതിവാക്കിയിരുന്നു. 

 

വനംവകുപ്പ് നടപടി ശക്തമാക്കിയതോടെ വെള്ളിമൂങ്ങകളുടെ സുരക്ഷ കൂടി. കട്ടെടുത്താല്‍ പിടിവീഴുമെന്ന പേടി കൂടിയതോടെ നഗരങ്ങളില്‍ ഉള്‍പ്പെെട പല ഇടങ്ങളിലും ഇവ പ്രത്യക്ഷപ്പെടുന്നതും പതിവായി. ചിറ്റൂര്‍ തത്തമംഗലം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൂന്ന് വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ കണ്ടത്. നിരവധിയാളുകളെത്തി ഫോട്ടോയെടുത്ത് മടങ്ങിെയങ്കിലും ആരും അടുത്തേക്ക് പോകാന്‍ ശ്രമിച്ചില്ല. തൊട്ടാല്‍ പോലും പെട്ടു പോകുമെന്ന മുന്നറിയിപ്പ് സകലരും അനുസരിച്ചു. അമ്മത്തണലില്‍ വൈകാതെ ഇവര്‍ പറന്ന് നീങ്ങാന്‍ ശേഷിയുള്ളവരാകും. പിന്നാലെ മൂവരും സ്വതന്ത്രമായി ഇഷ്ട ഇടം തേടി നീങ്ങും.

 

English Summary: Barn Owls (Tyto alba) spotted in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com