ADVERTISEMENT

വന്യജീവി സങ്കേതങ്ങളിലെ പല കാഴ്ചകളും  അമ്പരപ്പിക്കുന്നവയായിരിക്കും. എന്നാൽ മാനോഹരമായ കാഴ്ചകൾ മാത്രമായിരിക്കില്ല കാടകങ്ങൾ നമുക്കായി കാത്തുവച്ചിരിക്കുന്നത്. പ്രത്യേകിച്ചും മൃഗവേട്ടകളുടെ പല ദൃശ്യവും നൊമ്പരപ്പെടുത്തുന്നവയായിരിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കാട്ടെരുമയുടെ കുഞ്ഞിനെ വേട്ടയാടുന്ന പുള്ളിപ്പുലിയുടെയും കുഞ്ഞിനെ നിസ്സഹായയായി നോക്കി നിൽക്കുന്ന അമ്മയുടെയും ദൃശ്യമാണിത്.

 

ക്രൂഗർ ദേശീയ പാർക്കിലാണ് ദാരുണമായ സംഭവം നടന്നത്. ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യം പകർത്തിയത്. ഒരു കൂട്ടം കഴുതപ്പുലികൾ എരുമയുടെ പിന്നാലെ നടക്കുന്നത് കണ്ടാണ് വിനോദ സഞ്ചാരികൾ അവയെ ശ്രദ്ധിച്ചത്. പിന്നീടാണ് സമീപത്തുണ്ടായിരുന്ന പുള്ളിപ്പുലിയെയും അത് വേട്ടായാടിയ എരുമക്കുഞ്ഞിനെയും കണ്ടത്.  ഇരയെ തൂക്കിയെടുത്ത് റോഡ് മുറിച്ചുകടന്ന പുള്ളിപ്പുലിയുടെ പിന്നാലെ അമ്മ എരുമ പോകുന്നത് വിനോദ സഞ്ചാരികൾ കണ്ടു. പിടികൂടിയ ഇരയെ സ്വസ്ഥമായി ഭക്ഷിക്കാൻ വലിയ മരങ്ങളിലാണ് പുള്ളിപ്പുലികൾ കയറുക. 

 

അങ്ങനെ എരുമക്കുഞ്ഞുമായി മരത്തിൽ കയറിയ പുള്ളിപ്പുലി കുഞ്ഞിനെ ഭക്ഷിക്കാനായി മരച്ചില്ലയിൽ വച്ചു. എന്നാൽ കുഞ്ഞു രക്ഷപ്പെടുമെന്ന വിശ്വാസത്തിലാകാം അമ്മ എരുമ മരത്തിനു ചുറ്റും നടന്ന് തന്റെ കുഞ്ഞിനെ നോക്കി കരഞ്ഞുകൊണ്ട് നടന്നു. പിടികൂടിയ ഇരയെ ഭക്ഷിക്കാതെ അസ്വസ്ഥതയോടെ പുള്ളിപ്പുലി അവിടെനിന്നും ഓടിമറഞ്ഞു. മണിക്കൂറുകളോളം കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിൽ എരുമയും അവിടെ തുടർന്നു. പിന്നീട് പുള്ളിപ്പുലിയെത്തി ഇരയെ ഭക്ഷിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വിശദീകരിച്ചു. 

 

English Summary: Buffalo Mom Still Hoping for a Miracle to Get her Baby Back from Leopard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com