മുതലയുടെ പുറത്തിരുന്ന് ഡാൻസ്, മുന്നിലിരുന്ന് സംസാരം; അമ്പരന്ന് കാഴ്ചക്കാർ–വിഡിയോ

 A man dancing on the back of a crocodile, will make the video stand out
Grab Image from video shared on Instagram by Wildlife stories
SHARE

അപകടകാരികളായ മൃഗങ്ങളാണ് മുതലകൾ. മൃഗശാലകളിലും മറ്റും  ഇവയെ കൈകാര്യം ചെയ്യുന്നത് ഏറെ ശ്രദ്ധയോടെയാണ്. എന്നാൽ വളരെ ലാഘവത്തോടെ മൃഗശാല ജീവനക്കാരനെന്നു തോന്നിക്കുന്ന വ്യക്തി മുതലയെ സമീപിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുതലയുടെ വായിലേക്ക് മാംസക്കഷണം എറിഞ്ഞു കൊടുത്തശേഷം അതിന്റെ പുറത്തു കയറിയിരുന്ന് ഡാൻസ് കളിക്കുന്ന വ്യക്തിയെ വിഡിയോയിൽ കാണാം. 

സമീപത്തുണ്ടായിരുന്ന സന്ദർശകർ ഇയാളെ പ്രോത്സാഹിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്തു. ഇടയ്ക്ക് ഇയാൾ മുതലയുടെ ശരീരത്തിൽ തലോടുന്നുമുണ്ടായിരുന്നു. മുതലപ്പുറത്തു നിന്നിറങ്ങിയ ഇയാൾ മുതലയുടെ മുന്നിലെത്തി അതിന്റെ വായയുടെ സമീപത്തായി ഇരിക്കുന്നതും അതിനോട് സംസാരിക്കുന്നത് കാണാം. വൈൽഡ്‌ലൈഫ് സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഇയാൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

A man dancing on the back of a crocodile, will make the video stand out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA