വളർത്തുനായ കുഞ്ഞിനെ കടിച്ചുകീറി; നായയെ കുത്തിക്കൊന്ന് അമ്മ

Mother fatally stabs pit bull attacking her baby: ‘It was either him or my daughter’
പ്രതീകാത്മക ചിത്രം.Image Credit: Przemek Iciak/ Shutterstck
SHARE

വളർത്തുനായ ഒരു വയസുള്ള കുഞ്ഞിനെ കടിച്ചുകീറി. അമ്മ കറിക്കത്തികൊണ്ട് നായയെ കുത്തിക്കൊന്നു. നായയുെട ആക്രമണത്തിൽ അമ്മയ്ക്കും പരിക്കേറ്റു. കലിഫോർണിയയിലാണ് സംഭവം നടന്നത്. പിറ്റ്ബുൾഇനത്തിൽപ്പെട്ട നായയാണ് കുഞ്ഞിനെ അക്രമിച്ചത്. റൂബി സെർവാന്റിസ് എന്ന ഒരുവയസുകാരിയാണ് നായയുടെ ആക്രമണത്തിനിരയായത്. കു‍ഞ്ഞിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ അമ്മ ജാമി മൊറേൽസ് കാണുന്നത് കാലിൽ കടിച്ചു പറിക്കുന്ന നായയെയാണ്.  അമ്മ ആദ്യം നായയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ നായ പിടിവിട്ടില്ല. മകളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയ്ക്കും പരുക്കേറ്റു. നായ പിടിവിടാതെ വന്നപ്പോഴാണ് കറിക്കത്തിയെടുത്ത് അതിനെ കുത്തിയത്. ഇതിനിടയ്ക്ക് വീട്ടിലെ മറ്റൊരു പിറ്റ്സ്ബുള്ളും വീട്ടുകാരെ ആക്രമിച്ചു.

കുഞ്ഞിന്റെ മുത്തശ്ശിക്കും നായകളുടെ ആക്രമണത്തിൽ പരുക്കേറ്റും. കുഞ്ഞായിരുന്നപ്പോൾ ആരോ തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പിറ്റ്സ്ബുള്ളുകളെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിച്ച് വളർത്തിയത് മുത്തശ്ശി മാർഗരറ്റാണ്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി. നായയെ കൊന്നതിൽ വിഷമമുണ്ടെന്നും സ്വന്തം കുഞ്ഞോ നായയോ എന്ന സാഹചര്യമായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും അമ്മ വിശദീകരിച്ചു. ഇതിനോടൊപ്പമുണ്ടായിരുന്ന പിറ്റ്ബുള്ളിനെ അധികൃതർക്ക് കൈമാറി. ഈ നായയെ ദയാവധത്തിന് വിധേയമാക്കും. 

English Summary: Mother fatally stabs pit bull attacking her baby: ‘It was either him or my daughter’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA