കൽപ്രതിമയുടെ മുകളിൽ നിന്ന് താഴേക്ക് പറന്നിറങ്ങി തൂവെള്ള മയിൽ– വിഡിയോ

 Rare White Peacock Caught Flying In Italy
Grab Image from video shared on Twitter by Yoda4ever
SHARE

ഭംഗിയുടെ കാര്യത്തിൽ മയിലുകൾ മുന്നിലാണ്. മനോഹരമായ പീലികളും നിറവുമെല്ലാം മയിലുകളെ മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തരാക്കുന്നു. മയിലുകളുടെ ഗണത്തിൽ തന്നെ വളരെ അപൂർമാണ് വെളുത്ത മയിലുകൾ. ത്വക്കിലെ കോശങ്ങൾക്ക് നിറങ്ങളില്ലാത്ത ല്യൂസിസം എന്ന അവസ്ഥയാണ് മയിലിന്റെ വെള്ള നിറത്തിനു കാരണം. ശരീരത്തിലെ പിഗ്മെന്റായ മെലാനിൻ വേണ്ട രീതിയിലും കുറഞ്ഞ അളവിലാകുന്നതാണ് ഇതിനു കാരണമാകുന്നത്.

തൂവെള്ള നിറമുള്ള ഒരു മയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇറ്റലിയിലെ സ്ട്രേസയിൽ മാഗിയോർ തടാകത്തിനു സമീപമുള്ള ബോറോമെൻ ദ്വീപിലാണ് വെളുത്ത മയിൽ പറന്നിറങ്ങിയത്. 

ഐസോല ബെല്ല ഉദ്യാനത്തിലെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന കൽപ്രതിമയിൽ ഇരുന്ന മയിൽ താഴെ ഉദ്യാനത്തിലെ പുൽത്തകിടിയിലേക്ക് പറന്നിറങ്ങുകയായിരുന്നു. മാഗിയോർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപാണ് ബോറോമെൻ.  മനോഹരമായ കാഴ്ച എന്നാണ് വിഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Rare White Peacock Caught Flying In Italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA