വളർത്തു മൃഗങ്ങളെ ഏറെ സ്നേഹിക്കുന്നവരാണ് മിക്ക ഉടമകളും. അതുകൊണ്ട് തന്നെ അവരുടെ ചേഷ്ടകളിൽ നിന്ന് അവയുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും ഉടമകൾക്ക് സാധിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പശുവിനെ കറന്ന് പാലെടുക്കുന്നതിനു സമീപം പാലു കുടിക്കാൻ ആകാംക്ഷയോടെ നിൽക്കുന്ന പൂച്ചയുടെ ദൃശ്യമാണിത്. പാലു കുടിക്കാനുള്ള ആവേശത്തിൽ പിൻകാലുകളിൽ കുത്തി ഉയർന്നാണ് പൂച്ചയുടെ നിൽപ്പ്.
രണ്ട് തവണ പാൽ കറക്കുന്ന ആളുടെ കാലിൽ തട്ടി പൂച്ച തന്റെ ആവശ്യം വ്യക്തമാക്കുന്നുമുണ്ട്.പൂച്ചയുടെ ചേഷ്ടകളിലൂടെ അതിന്റെ ആവശ്യം മനസ്സിലാക്കിയ ആൾ പാലു കറന്ന് പൂച്ചയുടെ വായിലേക്ക് ഒഴിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരൺ ആണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്.
English Summary: Cat drinks fresh cow milk, video goes viral