ശരീരത്തിൽ കടിച്ചുതൂങ്ങി സിംഹങ്ങൾ; തൊഴിച്ചെറിഞ്ഞ് ജിറാഫ്, പിന്നീട് സംഭവിച്ചത്?

Lions Attack Vulnerable Giraffe, Video Goes Viral
Grab Image from video shared on Instagram by wildlife stories
SHARE

കാടകങ്ങളിലെ കാഴ്ചകൾ പലതും അമ്പരപ്പിക്കുന്നവയാണ്. ആ കാഴ്ചകൾ ആസ്വദിക്കാനാണ് പലരും വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വേട്ടയാടാനെത്തിയ സിംഹങ്ങളെ തൊഴിച്ചെറിയുന്ന ജിറാഫിന്റെ ദൃശ്യമാണിത്. ജിറാഫിന്റെ ശരീരത്തിലേക്ക് സിംഹങ്ങൾ ഓരോന്നായി ചാടിക്കയറി. എന്നാൽ ഇവയെയെല്ലാം ജിറാഫ് പിൻകാലുകൾകൊണ്ട് തൊഴിച്ചെറിയുകയായിരുന്നു.

പിൻകാലുകൾ കൊണ്ടുള്ള ശക്തമായ തൊഴിയേറ്റ് സിംഹങ്ങൾ തെറിച്ചുവീഴുന്നത് ദൃശ്യത്തിൽ കാണാം. സാധാരണയായി മാനുകളും മറ്റ് ചെറിയ സസ്തനികളുമൊക്കെയാണ് സിംഹങ്ങളുടെ ആഹാരം. വളരെ അപൂർവമായി മാത്രമേ ജിറാഫുകളെ ഇരയാക്കാൻ സിംഹങ്ങൾ ശ്രമിക്കാറുള്ളൂ. ജിറാഫ് പ്രത്യാക്രമണം നടത്തിയിട്ടും സിംഹങ്ങൾ സമീപത്തായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. വിഡിയോ അപൂർണമായതിനാൽ ജിറാഫിന് എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല. വൈൽഡ് സ്റ്റോറീസ് എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Lions Attack Vulnerable Giraffe, Video Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA