പൂച്ചയെ തൊഴിച്ച് കടലിലിട്ട് യുവാവ്; 10 വർഷം തടവും കനത്ത തുക പിഴയും

Your cat could burn your house down, Korean officials warn after 107 fires sparked by felines
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

നിയമങ്ങൾ എത്ര ശക്തമാക്കിയാലും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ അവസാനിക്കുന്നില്ല. അത്തരമൊരു ക്രൂരമായ സംഭവമാണ് ഇപ്പോൾ ഗ്രീസിൽ നിന്നും പുറത്തുവരുന്നത്. ഭക്ഷണം നൽകാനെന്ന വ്യാജേന പൂച്ചയെ അടുത്തേക്ക് വിളിച്ചിട്ട് കാലുകൊണ്ട് തൊഴിച്ച് കടലിലേക്ക് തള്ളിയിടുന്ന യുവാവിന്റെ ദൃശ്യമാണിത്.  ഗ്രീസിലെ എവിയ ദ്വീപിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി സജീകരിച്ചിരിക്കുന്ന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവാണ് അവിടെയുണ്ടായിരുന്ന പൂച്ചക്കുട്ടികളെ ഭക്ഷണം കാണിച്ച് സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചത്. ആദ്യം അടുത്തേക്കെത്തിയ പൂച്ചയെ ഇയാൾ ഭക്ഷണം കാണിച്ച ശേഷം കടലിലേക്ക് കാലുകൊണ്ട് തള്ളിയിടുകയായിരുന്നു. ഇതിനൊടൊപ്പമുണ്ടായിരുന്ന പൂച്ചയേയും ഇയാൾ അരികിലേക്ക് വിളിച്ച് കടലിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൂച്ചയെ തൊഴിച്ച് വെള്ളത്തിലിടുന്നത് കണ്ട് ഉച്ചത്തിൽ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധനേടുകയായിരുന്നു. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇയാൾക്കെതിരെ കടുത്ത നിയമ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2020 തിലെ പരിഷ്ക്കരിച്ച നിയമപ്രകാരം 10 വർഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് വിശദീകരിച്ചു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ക്ഷമിക്കാനാവുന്നതല്ലെന്ന് ഗ്രീക്ക് മന്ത്രി ടാക്കിസ് തിയോഡോർകാകോസ് വ്യക്തമാക്കി.

പൂച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും തമാശയ്ക്കാണ് അതിനെ തള്ളിയിട്ടതെന്നും യുവാവ് പൊലീസിനൊട് പറഞ്ഞു. വെള്ളത്തിലേക്കല്ല പൂച്ചയെ തള്ളിയിട്ടതെന്നും അവിടെ വെള്ളാരം കല്ലുകളാണുണ്ടായിരുന്നതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. ഇയാൾ ഉപദ്രവിച്ച പൂച്ചക്കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക മൃഗസംരക്ഷണ സമിതിയും വ്യക്തമാക്കി. റസ്റ്ററന്റ് ഉടമയുടെ വളർത്തുപൂച്ചകളാണിതെന്നും അവയ്ക്ക് നിലവിൽ പ്രശനങ്ങളൊന്നുമില്ലെന്നും മൃഗസംരക്ഷണ സമിതി വിശദീകരിച്ചു.

English Summary: Greek Man Arrested For Kicking Cat Into Sea After Luring It To Edge Of Shore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA