കൊമ്പില്‍ തീയുമായി കാള, പ്രകോപിച്ച് യുവാവ്; കൊമ്പിൽ തൂക്കിയെറിഞ്ഞ് കാള, നടുക്കുന്ന കാഴ്ച

 Bull With Blazing Horns Flips Man At Toro de Jubilo, the 'Fire Bull' Festival In Spain
Grab Image from video shared on Twitter by TheFigen
SHARE

കൊമ്പുകളില്‍ തീയുമായി ഒാടിയ യുവാവിനെ കുത്തിയെറിയുന്ന കാളയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പെയിനിലാണ് സംഭവം. 'ഫയർ ബുൾ' ഫെസ്റ്റിവലിലാണ് ഈ സംഭവം നടന്നത്. കൊമ്പുകളില്‍ തീയുമായി ഒാടിയെത്തുന്ന കാള ഒരു മനുഷ്യനെ കുത്തിയെറിയുന്നത് വിഡിയോയില്‍ കാണാം.  

ഒരു പടിക്കെട്ടിന് താഴെ നിൽക്കുന്ന ഒരാള്‍ കാളയെ പ്രകോപിക്കുന്നതും അതിനു നേരെ മണൽ വാരിയെറിയുന്നതും കാണാം. എന്നാല്‍ കാളയുടെ ഭാഗത്തുനിന്ന് ആദ്യമൊന്നും പ്രതികരണമുണ്ടായില്ല. മണൽ വാരിയെറിഞ്ഞതോടെ പ്രകോപിതനായ കാള യുവാവിനെ ഓടിക്കുകയും കൊമ്പിൽ തൂക്കി വലിച്ചെറിയുകയുമായിരുന്നു. പടിക്കെട്ടിലേക്ക് രക്ഷപ്പെടാനായി ഓടിക്കയറിയ ഇയാളെ പിന്നാലെ ഓടിയെത്തിയ കാള കൊമ്പിൽത്തൂക്കി താഴേക്ക് വലിച്ചെറിയുകയായിരുന്നു.

പതിനാറാം നൂറ്റാണ്ടു മുതല്‍ മെഡിനാസെലി പട്ടണത്തിൽ നടന്നുവരുന്ന സ്പാനിഷ് പാരമ്പര്യ ഉത്സവമാണിത്. ഉത്സവം സാധാരണയായി ആരംഭിക്കുന്നത് കാളയെ പോസ്റ്റിൽ കെട്ടിയിട്ട് അതിന്റെ കൊമ്പുകളിൽ കത്തുന്ന ടാർബോളുകൾ ഘടിപ്പിച്ചിച്ചാണ് തുടക്കം. തീജ്വാലയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കാളയുടെ മുഖത്തും പിൻഭാഗത്തും ചെളി പുരട്ടും. ക്രൂരമായ ഇത്തരം ആചാരങ്ങളെയും കാളയുടെ നേര്‍ക്കുനടക്കുന്ന ക്രൂരതകളെയും പലരും എതിര്‍ക്കുന്നുണ്ടെങ്കിലും പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. സ്പെയിനില്‍ ഇത്തരം ആചാരങ്ങള്‍ വ്യാപകമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

English Summary: Bull With Blazing Horns Flips Man At Toro de Jubilo, the 'Fire Bull' Festival In Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA