വളഞ്ഞിട്ട് പിടിക്കാൻ പൊലീസും വനംവകുപ്പും; ചാടിവീണ് ആക്രമിച്ച് പുള്ളിപ്പുലി– വിഡിയോ

Leopard attacks forest officials and cops in Panipat
Grab Image from video shared on Twitter by Shashank Kumar Sawan
SHARE

വളഞ്ഞിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും മാറി മാറി ആക്രമിച്ച് പുള്ളിപ്പുലി. ഹരിയാനയിലെ ബെഹ്റാംപൂരിലാണ് സംഭവം നടന്നത്. പിടികൂടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ പുലി ചാടിവീണ് ആക്രമിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആക്രമിച്ചെങ്കിലും ഒടുവിൽ ഉദ്യോഗസ്ഥർ പുലിയെ പിടികൂടി കൂട്ടിലാക്കി.

ഗ്രാമത്തിൽ പുലി ഇറങ്ങിയതറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തേക്കെത്തിയത്. ആൾക്കൂട്ടത്തെ കണ്ട പുലി ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരനും രണ്ട് വനംവകുപ്പു ജീവനക്കാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റിട്ടും പിൻമാറാതെ ഉദ്യോഗസ്ഥർ പുലിയെ കൂട്ടിലാക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് ഐപിസ് ഓഫിസറായ ശശാങ്ക് കുമാർ സാവൻ ആണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Leopard attacks forest officials and cops in Panipat. Chilling video is viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA