കടൽത്തീരത്തേക്ക് ഓടിക്കയറിയത് ദിനോസറിന്റെ കുഞ്ഞുങ്ങളോ? അമ്പരന്ന് കാഴ്ചക്കാർ!

Viral Video Of
Grab Image from video shared on Twitter by Buitengebieden
SHARE

ദിനോസറിന്റെ രൂപത്തോട് സാദൃശ്യമുള്ള ജീവികൾ കടൽത്തീരത്തേക്ക് ഓടിക്കയറുന്ന ദൃശ്യം കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. ദിനോസറിന്റെ കുഞ്ഞുങ്ങളാണോ കടൽത്തീരത്തേക്ക് എത്തിയതെന്നാണ് വിഡിയോ കണ്ടവരുടെ സംശയം. നീണ്ട കഴുത്തുള്ള സോറോപോഡ്സ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളാവാം തീരത്തേക്കെത്തിയതെന്നാണ് ഒരു വിഭാഗം കാഴ്ചക്കാരുടെ അഭിപ്രായം.

ബിറ്റങ്കബീഡൻ എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 14 സെക്കൻഡ് ദൈർഘ്യമുള്ള റിവേഴ്സ് വിഡിയോ കണ്ട് ചിലർ തീരത്തേക്കെത്തിയ ജീവികളെ തിരിച്ചറിഞ്ഞു. ഇവ ദിനോസറിന്റെ കുഞ്ഞുങ്ങളല്ലെന്ന് അവർ വിശദീകരിച്ചു. തെക്കൻ അമേരിക്കയിലും മധ്യഅമേരിക്കയിലും മെക്സിക്കോയിലും കാണപ്പെടുന്ന കോട്ടിമുണ്ടി എന്ന ജീവിയാണിതെന്ന് ഇവർ വ്യക്തമാക്കി. കോട്ടി എന്നു വിളിക്കാറുള്ള കോട്ടമുണ്ടി റാക്കൂൺ വിഭാഗത്തിൽപെട്ടതാണ്. ലാറ്റിൻ അമേരിക്കൻ മേഖലകളിലും ഇവയെ കണ്ടുവരാറുണ്ട്. റാക്കൂണുകളെക്കാൾ നീളമുള്ള മൂക്കുള്ള ഇവ രണ്ട് അടി വരെ നീളത്തിൽ വളരും. 

യുഎസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഇവയെ നേരത്തെ അപൂർവമായി കണ്ടെത്തിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. കോട്ടിമുണ്ടികൾ പേവിഷബാധ പരത്താറില്ല. എന്നാൽ ഇവർ രോഷാകുലരായി ആക്രമിച്ചാൽ മനുഷ്യർക്ക് ഗുരുതരമായ മുറിവുകളുണ്ടാകാമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. നീളമുള്ള നഖങ്ങളും കൂർത്ത പല്ലുകളും ശക്തിയേറിയ താടിയെല്ലുകളും ഇവയ്ക്കുണ്ട്. ഇവയെ ഒറ്റയ്ക്ക് കണ്ടാൽ സ്ഥലം കാലിയാക്കുന്നതാകും നല്ലതെന്നും പൊലീസ് ഉപദേശിക്കുന്നു. റാക്കൂണുകളെ പോലെ തന്നെ പകൽ ഇരതേടി നടന്ന് രാത്രി മരച്ചില്ലയിൽ ഉറങ്ങുന്ന ജീവികളാണ് ഇവ. 

English Summary: Viral Video Of "Baby Dinosaurs" On A Beach Leaves Internet Shocked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS