മകന്റെ തൊപ്പിയെടുക്കാൻ ജീവൻ പണയംവച്ച് ഭീമൻ മുതലയ്ക്കു മുന്നിൽ പിതാവിന്റെ സാഹസം - വിഡിയോ

Fisherman Risks His Life To Save His Son's Hat From Giant Crocodile
Grab Image from video shared on Instagram
SHARE

അപകടകാരികളായ മൃഗങ്ങളും മനുഷ്യനും മുഖാമുഖം വരുന്ന അവസരങ്ങൾ അപൂർവമായി സംഭവിക്കാറുണ്ട്. ഭയംകൊണ്ട് ഓടി രക്ഷപ്പെടാനായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യർ ശ്രമിക്കുക. എന്നാൽ തൊട്ടടുത്തെത്തിയ ഭീമൻ മുതലയുടെ മുന്നിൽ നിന്ന് തന്റെ മകന്റെ തൊപ്പി തിരിച്ചെടുത്ത് വളരെ ലാഘവത്തോടെ മടങ്ങുന്ന പിതാവിന്റെ ദൃശ്യമാണ് ഓസ്ട്രേലിയയിലെ കാക്കഡുവിൽ നിന്ന് പുറത്തുവരുന്നത്.

കാക്കഡുവിലെ കാഹിൽസ് ക്രോസിങ്ങിലാണ് സംഭവം. ഇര തേടി മുന്നിലേക്ക് ഇഴഞ്ഞുവന്ന മുതലയുടെ മുന്നിൽ നിന്ന് മകന്റെ തൊപ്പി വീണ്ടെടുക്കാനുള്ള പിതാവിന്റെ ശ്രമമാണ് സിനിമകളിലെ സാഹസികരംഗങ്ങളെ ഓർമിക്കുന്ന കാഴ്ചയായി മാറിയത്. മൽസ്യബന്ധനത്തിനിടെ വലിയൊരു ബാരാമുണ്ടി മത്സ്യത്തെ കിട്ടിയ ആവേശത്തിലായിരുന്നു സ്കോട്ട് റോസ്കാരൽ എന്ന യുവാവ്. എന്നാൽ ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യം നദിയിലെ നാല് മീറ്റർ നീളമുള്ള മുതലയെ കൊതിപിടിപ്പിക്കുമെന്ന് സ്കോട്ട് ഓർത്തില്ല.

ചൂണ്ടയെ പിന്തുടർന്ന് വന്ന മുതല സ്കോട്ടിന്റെയും പിതാവിന്റെയും തൊട്ടടുത്തെത്തി. തൊട്ടു തൊട്ടില്ല എന്നായപ്പോൾ സ്കോട്ട് മീനിനെ കോൺക്രീറ്റ് പാസിങ്ങിലേക്ക് വലിച്ചെടുത്തു. ഈ സമയത്താണ് സ്കോട്ടിന്റെ തൊപ്പി മുതലയുടെ മുന്നിലേക്ക് വീണത്. രണ്ടാമതൊന്ന് ആലോചിക്കാതെ മുതലയ്ക്ക് മുന്നില്‍ കുനിഞ്ഞ് മകന്റെ തൊപ്പി വീണ്ടെടുക്കുന്ന പിതാവാണ് വിഡിയോയിലെ ഉദ്വേഗമുണർത്തുന്ന കാഴ്ച. സമീപത്തുണ്ടായിരുന്നവരാണ് നടുക്കുന്ന ദൃശ്യം പകർത്തിയത്.

English Summary: Fisherman Risks His Life To Save His Son's Hat From Giant Crocodile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA