ADVERTISEMENT

യുക്രെയ്ൻ ജനതയുടെ ഒരു ഹീറോയാണ് രണ്ടു വയസ്സുള്ള പാട്രൺ എന്ന നായ്ക്കുട്ടി. റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ യുക്രെയ്നിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു പാട്രൺ. ജാക്ക് റസ്സൽ ടെറിയൻ വിഭാഗത്തിൽ പെട്ട നായ്ക്കുട്ടിയാണിത്.

യുദ്ധത്തിന്റെ തുടക്കം മുതല്‍ 200 ലധികം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി അവ പൊട്ടിത്തെറിക്കുന്നത് തടയാൻ പാട്രണിന് സാധിച്ചു.  ഇപ്പോഴിതാ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ പരിഗണിച്ച് പാട്രേണിന് പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.

പാട്രണിന്റെ സേവനം മഹത്തരമാണെന്നും വിലമതിക്കാനാവാത്തതാണെന്നും സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കൊപ്പം കീവിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സെലെന്‍സ്‌കി നായ്ക്കുട്ടിക്ക് പുരസ്‌കാരം നല്‍കിയത്.

English Summary: The bravest dog: Meet Patron, the Jack Russell Terrier, sniffing out Russian mines in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com