ADVERTISEMENT

ഉപേക്ഷിക്കപ്പെട്ട വീട്ടിൽ കണ്ടെത്തിയത് ആയിരക്കണക്കിന് വിഷത്തേളുകളെ.  സമൂഹമാധ്യമങ്ങളിലാണ് ഭയപ്പെടുത്തുന്ന ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. അതിവേഗം ഈ ദൃശ്യം ജനശ്രദ്ധ നേടുകയും ചെയ്തു. ബ്രസീലില്‍ കാണപ്പെടുന്ന മഞ്ഞനിറമുള്ള ടിറ്റയസ് സെറുലാറ്റസ്  എന്നയിനം തേളുകളാണിത്. അതീവ അപകടകാരികളായ വിഷത്തേളുകളാണ് ഇവ. ഇണചേരാതെ വംശവർധന നടത്താൻ സാധിക്കുന്ന തേളുകളാണിവയെന്നും വിദഗ്ധർ വ്യക്തമാക്കി.

 

ലോകത്ത് ആകെ 1500ഓളം സ്പീഷിസ് തേളുകളിൽ 30 എണ്ണത്തോളം വിഷബാധയേൽപ്പിക്കാൻ കഴിവുള്ളവയാണ്. ഇന്ത്യയിൽ ഏകദേശം 86 സ്പീഷിസുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ടെണ്ണമാണു മനുഷ്യനെ അപകടകരമാകുംവിധം വിഷബാധ ഏൽപിക്കാൻ കഴിയുന്നവ. തേളിന്റെ വാലിന്റെ അറ്റത്ത് തടിച്ചു വീർത്തു കാണുന്ന ഭാഗത്താണ് വിഷം ഉള്ളത്. ഇതുപയോഗിച്ച് ഇവ  കടിക്കുമ്പോഴല്ല കുത്തുമ്പോഴാണ് വിഷബാധ ഏൽക്കുക

 

English Summary: Thousands Of Scorpions Crawling Inside Abandoned House Leaves Internet Horrified

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com