ADVERTISEMENT

വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകൾ സമ്മാനിക്കുന്നത് കാണാക്കാഴ്ചകളായിരിക്കും. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൃഗങ്ങൾ വേട്ടയാടുന്ന കാഴ്ച പഴപ്പോഴും സഫാരിക്കിടയിൽ കാണാൻ കഴിയും. ടാൻസാനിയയിലെ തരംജയർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്.  വൈൽഡ്ബീസ്റ്റുകളെ സിംഹങ്ങളും പുള്ളിപ്പുലികളുമൊക്കെ വേട്ടയാടുന്നത് പതിവാണ്. അതിവേഗം തന്നെ ഇവ ഇരപിടിയന്മാർക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്യും. എന്നാൽ ടാൻസാനിയയിൽ സംഭവിച്ചത് മറിച്ചാണ്. ഇരയാക്കാനെത്തിയ സിംഹത്തെ കൊമ്പിൽതൂക്കിയെറിഞ്ഞാണ് ഇവിടെ വൈൽഡ്ബീസ്റ്റ് പ്രതികരിച്ചത്. 

വിനോദസഞ്ചാരികൾ നോക്കിനിൽക്കെയാണ് വൈൽഡ്ബീസ്റ്റ് സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞത്. എന്നിട്ടും കലിയടങ്ങാതെ ഓടി രക്ഷപ്പെടാനൊരുങ്ങിയ സിംഹത്തിന്റെ പിന്നാലെപോയി വീണ്ടും ആക്രമിക്കുന്നുണ്ടായിരുന്നു. വൈൽഡ്ബീസ്റ്റിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സിംഹം കാടിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു. സിംഹം വൈൽഡ്ബീസ്റ്റിനെ വേട്ടയാടുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു വൈൽഡ്ബീസ്റ്റ് പ്രത്യാക്രമണം നടത്തുന്നത് കാണുന്നതെന്ന് അവിടെയുണ്ടായിരുന്നവർ വ്യക്തമാക്കി. വൈൽഡ്‌ലൈഫ് ആനിമൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Angry Wildebeest attacks Lion very hard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com