കുളിമുറിയുടെ തറ പൊളിച്ചപ്പോള്‍ കൂട്ടത്തോടെ പുറത്തേക്കെത്തിയത് 60 പാമ്പുകൾ ; ഭീതിയിയോടെ പ്രദേശവാസികൾ

 60 snakes rescued from home in UP's Muzaffarnagar, released into forest
Grab Image from video shared on Youtube
SHARE

പാമ്പുകളുടെ കൂടാരമായി ഒരു വീട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. രഞ്ജിത് സിങ് എന്നയാളുടെ വീട്ടിലാണ് നിറയെ പാമ്പുകളെ കണ്ടത്. വളരെ കാലമായി വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു രഞ്ജിത് സിങ്. ബുധനാഴ്ച വാഷിങ് മെഷീന്റെ അരികിലൂടെ പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്നത് കണ്ട് വാടകക്കാരാണ് രഞ്ജിത് സിങ്ങിനെ കാര്യം അറിയിച്ചത്. പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി കുളിമുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ഒന്നോ രണ്ടോ അല്ല നിരവധി പാമ്പുകളാണ് അവിടെയുണ്ടായിരുന്നത്. 

കുളിമുറിയുടെ തറ പൊളിച്ച് പരിശോധിച്ചപ്പോള്‍ അറുപത് പാമ്പുകളെയും 75 മുട്ടത്തോടുകളും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മുഴുവന്‍ പാമ്പുകളെയും പിടികൂടി. പിന്നീട് ഇവയെ സമീപത്തുള്ള വനത്തിൽ കൊണ്ടുപോയി സ്വതന്ത്രരാക്കി. വീട്ടില്‍ നിന്ന് കൂട്ടത്തോടെ പാമ്പിനെ കണ്ടെത്തിയതോടെ പരിസരവാസികളാകെ പരിഭ്രാന്തിയിലാണ്. ഈ വീട്ടില്‍ വന്‍തോതില്‍ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രെയ്നേജ് സംവിധാനം ശരിയല്ലാത്തതുമാണ് ഇത്രയധികം പാമ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.

English Summary: 60 snakes rescued from home in UP's Muzaffarnagar, released into forest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA