വഴിയരികിൽ വിഷമിച്ചിരുന്ന യുവതിയുടെ പിന്നിലെത്തിയ തെരുവുനായ ചെയ്തത്? ചിരിപടർത്തുന്ന ദൃശ്യം ‌

 In Hilarious Video Dog Pees On Sad Woman, Then Gives Her A Look And Flees The Scene
Grab image from video shared on Twitter By Animals Being Jerks
SHARE

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ രസകരമായ ദൃശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങവിൽ ചിരി പടർത്തുന്നത്. നായകളെ മിക്കവർക്കും ഇഷ്ടമാണ്. സ്നേഹവും അനുസരണാശീലവുമൊക്കെയുള്ള നായകൾ പെട്ടെന്ന് എല്ലാവരുടെയും മനസ്സു കീഴടക്കും. എന്നാൽ കുരുത്തക്കേട് കാണിക്കുന്നതിലും ഈ നായകൾ ഒട്ടും പിന്നിലല്ല. നടക്കുന്ന വഴിയിൽ മൂത്രമൊഴിക്കുകയെന്നത് നായകളുടെ സഹജസ്വഭാവമാണ്. 

വഴിയരികിൽ വിഷമിച്ചിരുന്ന ഒരു യുവതിയുടെ പിന്നിലെത്തി മൂത്രമൊഴിച്ചു പോകുന്ന തെരുവു നായയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ശരീരത്തിൽ നനവു പറ്റിയതറിഞ്ഞ് യുവതി തിരിഞ്ഞു നോക്കിയതും നായ ഒന്നുമറിയാത്തതു പോലെ സ്ഥലം കാലിയാക്കുന്നതും ദൃശ്യത്തിൽ കാണാം. ആനിമൽസ് ബീങ് ജെർക്ക്സ് എന്ന ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  In Hilarious Video Dog Pees On Sad Woman, Then Gives Her A Look And Flees The Scene

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA