ADVERTISEMENT

രണ്ട് കുട്ടിയാനകളുള്‍പ്പെടെ മൂന്ന് ആനകള്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ഒഡീഷയിലെ ബനസ്പതിയിലാണ് സംഭവം. ജോഡ വനമേഖലയ്ക്ക് സമീപം ചരക്ക് ട്രെയ്ന്‍ തട്ടിയാണ് ആനകള്‍ ചരിഞ്ഞത്. ഇന്നലെ രാത്രി ഏകദേശം ഏഴരയോടെയാണ് അപകടമുണ്ടായത്. ഇരുപതോളം ആനകള്‍ റെയില്‍വേ പാത മുറിച്ചുകടക്കുമ്പോൾ ട്രെയിന്‍ വരികയായിരുന്നു.

 

ഇടിയുടെ ആഘാതത്തില്‍ ഉടന്‍ തന്നെ ഒരു കുട്ടിയാന ചരിഞ്ഞിരുന്നു. സാരമായി പരുക്കേറ്റ മറ്റൊരു ആനയും കുട്ടിയാനയും ഇന്ന് പുലര്‍ച്ചെ ചരിഞ്ഞു. ഇവിടെ സ്ഥിരമായി ആനകളെത്തുന്ന പ്രദേശമായതിനാല്‍ വനംവകുപ്പ് പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. റെയില്‍വേ അധികൃതരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് ഇതുവഴി ട്രെയ്ന്‍ പോകറുള്ളതെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

ഇരുട്ടായിരുന്നതിനാല്‍ ആനകളെ കാണാനായില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. അതേസമയം ഇത് നിത്യസംഭവമാണെന്ന ആരോപണമുന്നയിച്ച് മൃഗസംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഇതേ സ്ഥലത്ത് 11 ആനകള്‍ ട്രെയിൻ തട്ടിയും 4 ആനകള്‍ വാഹനങ്ങളിടിച്ചും 13 ആനകള്‍ വൈദ്യുതാഘാതമേറ്റും ചരിഞ്ഞിട്ടുണ്ടെന്ന കണക്കും ഇവര്‍ നിരത്തുന്നുണ്ട്.

 

English Summary: 3 Elephants Killed After Being Hit By Train In Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com