ADVERTISEMENT

തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളായ കരിമ്പുലിയെയും പുള്ളിപ്പുലിയെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന നിലപാടിലായിരുന്നു യുദ്ധം രൂക്ഷമായപ്പോഴും യുക്രെയ്നിലെ ഇന്ത്യൻ ഡോക്ടർ. എന്നാൽ അദ്ദേഹം ഇപ്പോൾ നിലപാട് മാറ്റി ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ ഗിരികുമാർ പാട്ടിലാണ് മടങ്ങിവരാൻ ഒരുങ്ങുന്നത്. ബോംബുകളിലും നിന്നും മിസൈലുകളിൽ നിന്നും രക്ഷയൊരുക്കുന്ന ബോംബ് ഷെൽട്ടർ പുലികൾക്കായി ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഏകദേശം 80 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്.

യുക്രെയ്നിലും, റഷ്യയിലുമുള്ള മൃഗശാലകള്‍ പുലികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഷെല്‍ട്ടറിന്റെ പണി പൂര്‍ത്തിയായാല്‍, പുലികളെ നോക്കാന്‍ ഒരു കെയര്‍ ടേക്കറെയും നിയമിച്ച ശേഷമാകും രാജ്യം വിടുക. ഇനി യുക്രെയ്നിൽ തുടരാൻ കഴിയാത്ത സ്ഥിതി വന്നതോടെയാണ് ഈ തീരുമാനം. ഇന്ത്യയിലെത്തിയ ശേഷം ഇവിടുത്തെ അധികൃതരുമായി സംസാരിച്ച് പുലികളെ കൂടി ഇന്ത്യയിലേക്ക് െകാണ്ടുവരാനും പദ്ധതിയുണ്ട്. 

2007ലാണ് മെഡിസിൻ പഠനത്തിനത്തിനായി ഗിരികുമാർ യുക്രെയ്നിലെത്തുന്നത്. തുടർന്ന് ഡോൺബാസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഒരു പ്രാദേശിക സർക്കാർ ആശുപത്രിയിൽ ഓർത്തോപീഡിക്കായി ചേർന്നു. മൃഗശാലയിൽ നിന്നാണ് ഗിരികുമാറിന് ജാഗ്വറിനെ കിട്ടുന്നത്. അസുഖം ബാധിച്ച് ഒറ്റപ്പെട്ട നിലയിലായ മൃഗത്തെ അധികാരികളുടെ അനുമതിയോടെ ദത്തെടുത്തു. യാഷ എന്ന് പേരിട്ട ജാഗ്വറിന് കൂട്ടായി രണ്ട് മാസം മുമ്പ് കരിമ്പുലി സബ്രീനയെയും ഗിരികുമാർ വീട്ടിലേക്ക് കൊണ്ടുവന്നു.

English Summary: Indian Doctor Stuck In Ukraine Spends Rs. 80 Lakh To Build A Bomb Shelter For Pets Panther, Jaguar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com