621 കിലോ ഭാരം, 12 .6 അടി നീളം ; വലയിൽ കുരുങ്ങിയത് കൂറ്റൻ ബ്ലൂ മർലിൻ മത്സ്യം

 South African Fishermen Reel In Second Largest Atlantic Blue Marlin Ever Recorded
Image Credit: ryanwilliamsonmarlincharters/ Instagram
SHARE

അറ്റ്ലാന്റിക് സമുദ്രത്തിൽ മത്സ്യബന്ധനത്തിനെത്തിയ യുവാക്കളുടെ വലയിൽ കുരുങ്ങിയത് കൂറ്റൻ ബ്ലൂ മർലിൻ മത്സ്യം. സൗത്ത് ആഫ്രിക്കൻ സ്വദേശികളായ 3 യുവാക്കളാണ് ബോട്ടിൽ മത്സ്യബന്ധനത്തിനെത്തിയത്. ഇവരുടെ വലയിലാണ് മത്സ്യം കുടുങ്ങിയത്. ആഫ്രിക്കയിലെ വെർദി ദ്വീപിലേക്കുള്ള യാത്രയ്ക്കിടയിലാണ് വമ്പൻ മത്സ്യം കുടുങ്ങിയിട്ടുണ്ടെന്ന് യുവാക്കൾ തിരിച്ചറിഞ്ഞത്.

ബോട്ടിന്റെ ക്യാപ്റ്റൻ റയാൻ റൂ വില്യംസണും കൂട്ടരും ചേർന്ന് ഏറെ പരിശ്രമിച്ചതിനു ശേഷമാണ് വമ്പൻ മത്സ്യത്തെ ബോട്ടിലേക്ക് കയറ്റാനായത്. 621 കിലോ ഭാരവും 12 .6അടിയോളം നീളവുമുണ്ടായിരുന്ന മത്സ്യത്തെ ഏറെ ബുദ്ധിമുട്ടിയാണ് ബോട്ടിലേക്ക് കയറ്റിയത്. പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ  രണ്ടാമത്തെ ബ്ലൂ മർലിൻ മത്സ്യമാണിതെന്ന് ഇന്റർനാഷണൽ ഗെയിംഫിഷ് അസോസിയേഷൻ വ്യക്തമാക്കി.

English Summary: South African Fishermen Reel In Second Largest Atlantic Blue Marlin Ever Recorded

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA