ADVERTISEMENT

കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷതേടി തടാകങ്ങളിലും നദികളിലുമൊക്കെ നീന്താനിറങ്ങുന്നവർ ഏറെയാണ്. അങ്ങനെ ചൂട് ശമിപ്പിക്കാൻ നദിയിലിറങ്ങിയ സഞ്ചാരികളെ കാത്തിരുന്നത് വേറിട്ട കാഴ്ചയാണ്. നീന്തുന്നതിനിടയിൽ നദിയിലൂടെ ഇഴഞ്ഞെത്തിയ കൂറ്റൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സമീപമുള്ള പാറക്കെട്ടിൽ ആളുകളിരിക്കുന്നതും ഒരാൾ നദിയിൽ നീന്തുന്നതും ദൃശ്യത്തില്‍ കാണാം.

ഇയാളുടെ സമീപത്തു കൂടിയാണ് കൂറ്റൻ പാമ്പ് ഇഴഞ്ഞെത്തിയത്. നദിയുടെ നടുവിലെ പാറയിലിരുന്ന കുട്ടി പാമ്പ് ഇഴഞ്ഞ് അടുത്തേക്കുവരുന്നത് കണ്ട് കരയിലേക്ക് കയറുകയും മൊബൈലിൽ ദൃശ്യം പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കൂറ്റൻ പാമ്പിനെ കണ്ട് ഇവരാരും ഭയന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ സഞ്ചാരികളിലാരുടേയോ വളർത്തുപാമ്പാകാം ഇതെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. 'വൈൽഡിസ്റ്റിക്'  എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം  കണ്ടുകഴിഞ്ഞു.

English Summary: Huge Snake Enters River As People Enjoy a Swim. Watch What Happens Next

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com