കൂർത്ത ചെവി, നടത്തം മനുഷ്യരെപ്പോലെ; മൃഗശാലയുടെ മുന്നിലെത്തിയത് ‘വിചിത്ര’ സത്വമോ?

Bizarre Picture Of
Image Credit: City of Amarillo, Texas/Facebook
SHARE

മൃഗശാലയുടെ മുന്നിലെത്തിയത് വിചിത്ര സത്വം. ടെക്സാസിലെ അമാരില്ലോ മൃഗശാലയുടെ സമീപത്താണ് സംഭവം. അമാരില്ലോ മൃഗശാല പങ്കുവച്ച വിചിത്ര ജീവിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൃഗശാലയുടെ മുന്നിലൂടെയായിരുന്നു അർധരാത്രിയിൽ ഈ രൂപം സഞ്ചരിച്ചത്. രണ്ടുകാലിൽ നടക്കുന്ന ജീവിക്ക് കൂർത്ത ചെവികളാണുണ്ടായിരുന്നത്. മെയ് 21ന് വെളുപ്പിന് 1.25നാണ് ഈ ജീവിയെ മൃഗശാല പരിസരത്ത് കണ്ടത്.

അമാരില്ലോ നഗരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ജീവിയുടെ ചിത്രം പങ്കുവച്ചത്. തലയിൽ വ്യത്യസ്തമായ ആകൃതിയിലുള്ള തൊപ്പിയണിഞ്ഞ് ആരെങ്കിലും നടന്നതാണോ? അതോ വിചിത്ര സത്വമാണോ, ആർക്കെങ്കിലും ഇതെന്താണെന്ന് ധാരണയുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കിട്ടത്. ഈ ജീവി പ്രത്യക്ഷപ്പെട്ട ദിവസം മൃഗശാലയിലെ മൃഗങ്ങൾക്കു നേരെയോ പ്രദേശവാസികൾക്കോ ഏതെങ്കിലും രീതിയിലുള്ള ആക്രമം നടന്നിട്ടില്ല. സമീപ പ്രദേശങ്ങളിലൊന്നും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർക്ക് ഡയറക്ടർ വ്യക്തമാക്കി. 

English Summary: Bizarre Picture Of "Creature" Lurking Outside Texas Zoo Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS