ADVERTISEMENT

തിരക്കേറിയ റോഡിലൂടെ ഓടുന്നതിനിടയിൽ കാറിൽ ഇടിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചന്ദാപുരി ഘട്ടിൽ പൂനെ നാസിക്ക് ഹൈവേയിലാണ് സംഭവം നടന്നത്. കാർ ഇടിച്ചതിനെ തുടർന്ന് കാറിന്റെ ബോണറ്റിൽ അപകടകരമായ രീതിയിൽ പുലി കുടുങ്ങി. പുലിയുടെ ശരീരത്തിന്റെ പകുതിയോളം കാറിന്റെ അടിയിലായിരുന്നു. ഡ്രൈവർ വാഹനം മെല്ലെ പുറകോട്ടെടുത്തതോടെയാണ് പുലി കാറിനടിയിൽ നിന്നു കുതറിയോടി രക്ഷപ്പെട്ടത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്. പുള്ളിപ്പുലി കാറിൽ കുടുങ്ങുന്നതും തകർന്ന ഭാഗത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. രക്ഷപ്പെട്ട പുള്ളിപ്പുലി അവിടെനിന്നു ഓടി സമീപത്തെ മതിൽ ചാടിക്കടന്ന് കാട്ടിലേക്ക് മറയുന്ന വിഡിയോയും പിന്നീട് സുശാന്ത ‌നന്ദ പങ്കുവച്ചു. മുറിവേറ്റെങ്കിലും കുടുങ്ങിയ കാറിൽ നിന്നു രക്ഷപെടാനും സംഭവസ്ഥലത്ത് നിന്നു കഴിയുന്നത്ര വേഗത്തിൽ രക്ഷപ്പെടാനും പുലിക്ക് കഴിഞ്ഞു.

പുലിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ വിഡിയോ കണ്ടവർക്കും ആഗ്രഹമുണ്ടായിരുന്നു. മുറിവേറ്റു, പക്ഷേ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു എന്ന കുറിപ്പോടെ അദ്ദേഹം മറ്റൊരു വിഡിയോയും പങ്കുവച്ചിരുന്നു. പുലിയെ കണ്ടെത്തി ചികിത്സ നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും വിശദീകരിച്ചു.  വന്യജീവികളുടെ സ്വാഭാവിക ആവാസകേന്ദ്രമായ വനമേഖലയുടെ വലിയൊരു ഭാഗം ഹൈവേകളാണെന്നും അതിനാല്‍ അത്തരം പേടിപ്പെടുത്തുന്ന അപകടകങ്ങൾ പതിവാണെന്നും ആളുകൾ അഭിപ്രായം പങ്കുവച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

English Summary: Leopard struggles beneath car bonnet, escapes bruised

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com