ADVERTISEMENT

കേരത്തിലെ പക്ഷികളുടെ നിരയിലേക്ക് ഒരെണ്ണം കൂടി. കടലാളകൾക്കിടയിലെ കുഞ്ഞന്മാരിൽ ഒരാളായ വെൺചുട്ടി ആളച്ചിന്നനെ(Saunder’s tern)യാണ് കണ്ണൂർ ജില്ലയിലെ സെന്റ് അഞ്ചേലോസ് കോട്ടയുടെ സമീപം സ്ഥിതി ചെയ്യുന്ന മാപ്പിള ബേ ബീച്ചിൽ നിന്നു കണ്ടെത്തിയത്. 2020 ഓഗസ്റ്റ് മാസം കണ്ടെത്തിയെങ്കിലും പുതിയ ഇനമാണെന്നു സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. കേരള ബേഡേഴ്‌സ് അംഗമായ പള്ളിക്കുന്ന്  സ്വദേശി നിഷാദ് ഇഷാലാണു പക്ഷിയെ കണ്ടെത്താനായത്. ഇതോടെ  കേരളത്തിലെ പക്ഷികളുടെ എണ്ണം 547 ആയി.

nishad-ishal
നിഷാദ് ഇഷാൽ

ലിറ്റിൽ ടേണുമായി വളരെയധികം സമ്യമുള്ള ഇവയെ കണ്ടെതുന്നത് പ്രയാസകരമാണ്. ഇന്ത്യൻ ഉൾക്കടൽ, അറബികടൽ എന്നിവിടങ്ങളിൽ കാണാറുള്ള ഇവ സൊമാലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ തീരങ്ങളിലും എത്താറുണ്ട്. കേരള തീരങ്ങളിൽ എത്താൻ സാധ്യത ഉണ്ടായിരുന്നെകിലും ഇത് വരെയുള്ള വിവരങ്ങൾ പ്രകാരം പ്രജനനകാലം മാത്രമേ ഇവരെ തിരിച്ചറിയൽ സാധ്യമായിരുന്നുള്ളൂ.

saunders-tern-spotted-in-kannur1
വെൺചുട്ടി ആളച്ചിന്നനും ലിറ്റിൽ ടേണും ,ചിത്രം: നിഷാദ് ഇഷാൽ

വിശദമായ പഠനങ്ങൾക്ക് ശേഷമുള്ള ഓസ്കാർ കാംബലിന്റെയും കിലിയൻ മുല്ലാനെയുടെയും ഡച്ച് പബ്ലിക്കേഷൻ പ്രകാരം ജുവനൈൽ-വിന്റർ -ബ്രീഡിങ് എന്നീ സമയങ്ങളിയും പക്ഷികളെ തിരിച്ചറിയുന്നത് സാധ്യമായി. മാപ്പിള ബീച്ചിൽ നിന്ന് കണ്ടെത്തിയ പക്ഷിയെ കുറിച്ചും പബ്ലിക്കേഷനിൽ പരാമർശിച്ചിട്ടുണ്ട്. കണ്ണൂരിൽ ആർക്കിടെക്ചർ സ്ഥാപനം നടത്തുന്ന  നിഷാദ്  രണ്ട്  വർഷങ്ങളായി പക്ഷിനിരീക്ഷണ  രംഗത്തു സജീവമായി പ്രവർത്തിക്കുന്നു. മലബാർ അ‌‌വയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ (മാർക്) അംഗവുമാണ്.

English Summary:  Saunders's Tern spotted in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com