മുതലയെ ഫ്രൈയിങ് പാൻ കൊണ്ട് നേരിട്ട് പബ് ഉടമ; പിന്നീട് സംഭവിച്ചത്?– വിഡിയോ

Australian Pub Owner Fights Off Crocodile With Frying Pan
Grab image from video shared on Youtube by Storyful Viral
SHARE

ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാൻ കൊണ്ട് നേരിട്ട് പബ് ഉടമ. പബിനു താഴെയെത്തിയ മുതലയുടെ തലയിൽ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചാണ് ഉടമയായ കായ് ഹൻസൻ തുരത്തിയത്. അടിയേറ്റ മുതല ഭയന്ന് അവിടെനിന്നു ഇഴഞ്ഞു നീങ്ങി. ഓസ്ട്രേലിയയിലെ അഡിലെയ്‍ഡ് നദിയിലുള്ള ഗോട്ട് ദ്വീപിലാണ് സംഭവം.

വർഷങ്ങൾക്ക് മുൻപ് ഈ ഒറ്റപ്പെട്ട ദ്വീപിൽ താമസമാക്കിയ ആളാണ് പബ് ഉടമയായ കായ് ഹൻസൻ. ഈ ദ്വീപിൽ മുതലകളുമായി സംഘർഷം പതിവാണ്. 2018 വരെ കായ് ഹൻസൻ ഒരു നായ്ക്കുട്ടിയെ വളർത്തിയിരുന്നു. പിപ്പായെന്നായിരുന്നു അതിന്റെ പേര്. മുതലകൾ താമസസ്ഥലത്തേക്കെത്തുമ്പോൾ പിപ്പാ അവയെ കുരച്ചോടിക്കുന്നത് പതിവായിരുന്നു. എന്നാൽ ഒരു ദിവസം ഒരു മുതല നായ്ക്കുട്ടിയെ കടിച്ചുകൊന്നു. അതോടെ നായയെ വളർത്തുന്നത് നിർത്തി. ഇപ്പോൾ ഇവിടേക്കെത്തുന്ന മുതലകളെ കായ് ഹൻസൻ തന്നെ തുരത്തുകയാണ് പതിവ്.

എയർബോൺ സൊല്യൂഷൻസ് ഹെലികോപ്റ്റർ ടൂർസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ ജനശ്രദ്ധനേടി.

English Summary: Australian Pub Owner Fights Off Crocodile With Frying Pan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA